ജി​ല്ലാ ഒ​ളി​മ്പി​ക് ടേ​ബി​ള്‍ ടെ​ന്നീ​സ്: സോ​ഹ​വും സേ​റ​യും വി​ജ​യി​ക​ള്‍
Sunday, January 16, 2022 10:27 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ഒ​ളി​മ്പി​ക് ഗ​യിം​സ് ടേ​ബി​ള്‍ ടെ​ന്നി​സ് മ​ത്സ​രം പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ സോ​ഹം ഭ​ട്ടാ​ചാ​ര്യ​യും (11-5, 6-11, 11-5, 11-5) വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ സേ​റ ജേ​ക്ക​ബും (11-5, 11-8, 11-6) വി​ജ​യി​ക​ളാ​യി. മി​ല​ന്‍ ബി. ​നാ​യ​രും ആ​ര്‍. അ​ശ്വി​നി​യു​മാ​ണ് റ​ണ്ണ​ര്‍​അ​പ്പ്.

പു​രു​ഷ വി​ഭാ​ഗം ഡ​ബി​ള്‍​സി​ല്‍ ആ​ദി​ത്യ വി. ​ജോ​സ​ഫ്, മി​ല​ന്‍ ബി. ​നാ​യ​ര്‍ സ​ഖ്യം സോ​ഹം ഭ​ട്ടാ​ചാ​ര്യ, ആ​ന്‍റോ പു​ളി​ക്ക​ന്‍ സ​ഖ്യ​ത്തെ 11-7, 5-11, 11-7, 11-8 നു​തോ​ൽ​പി​ച്ചു. വ​നി​താ വി​ഭാ​ഗം ഡ​ബി​ള്‍​സി​ല്‍ സേ​റ ജേ​ക്ക​ബ്, ആ​ര്‍. അ​ശ്വി​നി സ​ഖ്യം റീ​വ അ​ന്ന മൈ​ക്കി​ള്‍, മ​റി​യ സി​സി​ലി ജോ​ഷി സ​ഖ്യ​ത്തെ 12-10, 4-11, 11-6, 4-11, 14-12 നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി. മി​ക്‌​സ​ഡ് ഡ​ബി​ള്‍​സി​ല്‍ മി​ല​ന്‍ ബി. ​നാ​യ​ര്‍, സേ​റ ജേ​ക്ക​ബ് കൂ​ട്ടു​കെ​ട്ട് സോ​ഹം ഭ​ട്ടാ​ചാ​ര്യ, റീ​നു ബൈ​ജു കൂ​ട്ടു​കെ​ട്ടി​നെ 11-8, 15-13, 10-12, 11-6 നു ​തോ​ല്പി​ച്ചു.

ആ​ല​പ്പു​ഴ വൈ​എം​സി​എ ടേ​ബി​ള്‍ ടെ​ന്നി​സ് അ​ക്കാ​ഡ​മി അ​രീ​ന​യി​ല്‍ ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വി.​ജി.​ വി​ഷ്ണു മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഡി​ടി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ.​ ബി​ച്ചു എ​ക്‌​സ്. മ​ല​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടേ​ബി​ള്‍ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കേ​ര​ള ഹോ​ണ​റ​റി സെ​ക്ര​ട്ട​റി മൈ​ക്കി​ള്‍ മ​ത്താ​യി, കൃ​ഷ്ണ​ന്‍ വേ​ണു​ഗോ​പാ​ല്‍, പി.​കെ.​ വെ​ങ്കി​ട്ട​രാ​മ​ന്‍, ഡോ.​പി.​ കു​രി​യ​പ്പ​ന്‍ വ​ര്‍​ഗീ​സ്, സു​നി​ല്‍ മാ​ത്യു ഏ​ബ്ര​ഹാം, റോ​ണി മാ​ത്യു, ബൈ​ജു ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു. ആ​ല​പ്പു​ഴ ഡി​സ്ട്രി​ക്ട് ടേ​ബി​ള്‍ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​നും ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​നു​മാ​യി​രു​ന്നു സം​ഘാ​ട​ക​ര്‍.