പു​ന​രു​ദ്ധാ​ര​ണം എ​സി റോ​ഡി​നെ കു​രു​തി​ക്ക​ള​മാ​ക്കു​ന്നു
Sunday, January 16, 2022 10:27 PM IST
മ​ങ്കൊ​മ്പ്: പു​ന​രു​ദ്ധാ​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ലെ ഗ​താ​ഗ​തത​ട​സ​ങ്ങ​ൾ പാ​ത​യെ കു​രു​തി​ക്ക​ള​മാ​ക്കു​ന്നു. ഈ ​മാ​സം ര​ണ്ടാ​മ​ത്തെ ജീ​വ​നാ​ണ് റോ​ഡ​പ​ക​ട​ത്തി​ൽ പൊ​ലി​ഞ്ഞ​ത്. ഒ​രാ​ഴ്ച മു​ന്പ് മി​ത്ര​ക്ക​രി സ്വ​ദേ​ശി​യാ​യ സ്‌​കൂ​ട്ട​ർ യാ​ത്രി​ക​നാ​യ യു​വാ​വ് ക​ണ്ടെ​യ്‌​ന​ർ ലോ​റി​ക്ക​ടി​യി​ൽ പെ​ട്ടു മ​രി​ച്ചി​രു​ന്നു.

നി​ർ​മാ​ണം ന​ട​ക്കു​ന്ന റോ​ഡി​ൽ കൂ​റ്റ​ൻ കോ​ൺ​ക്രീ​റ്റ് നി​ർ​മി​തി​ക​ളാ​ണ് അ​ടു​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം പ്രീ ​കാ​സ്റ്റ് യൂ​ണി​റ്റി​ൽ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ഴി​ഞ്ഞദി​വ​സം വീ​ട്ട​മ്മ മ​രി​ച്ചി​രു​ന്നു. മാ​മ്പു​ഴ​ക്ക​രി​യി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ഏ​റ്റു​മാ​നൂ​ർ കൂ​ട​ല്ലൂ​ർ ക​ട്ട​ച്ചി​റ മൂ​പ്പേ​നാ​യി​ൽ താ​മ​രാ​ക്ഷ​ന്‍റെ ഭാ​ര്യ പൊ​ന്ന​മ്മ​യാ​ണു മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ മോ​ഹ​ന​ൻ, സ​ഹോ​ദ​രി ഭ​ർ​ത്താ​വ് സ​ന്തോ​ഷ് എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വി​ടെ​യെ​ല്ലാം ഗ​താ​ഗ​ത ത​ട​സ​ങ്ങ​ളാ​ണ് വി​ല്ല​നാ​യ​ത്.

പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ഡി​ന്‍റെ ഏ​റെ​ക്കു​റെ മു​ഴു​വ​ൻ പ്ര​ദേ​ശ​വും കൈ​യ​ട​ക്കി​യ​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​ത്. റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ മ​ണ്ണ്, മെ​റ്റി​ൽ, കോ​ൺ​ക്രീ​റ്റ് നി​ർ​മി​തി​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ത​ട​സ​ങ്ങ​ൾ. ഇ​വ​യ്ക്കു പു​റ​മെ ഫ്‌​ളൈ ഓ​വ​റു​ക​ളു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു റോ​ഡി​ൽ നി​ല​നി​ൽ​ക്കു​ന്ന കു​ഴി​ക​ളും യാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി​യാ​കു​ന്നു. ഇ​ത്ത​രം കു​ഴി​ക​ളി​ൽ കോ​ൺ​ക്രീ​റ്റിം​ഗി​നാ​യി പാ​കി​യി​രി​ക്കു​ന്ന ക​മ്പി​ക​ൾ ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ ഭീ​ഷ​ണി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

നേ​ര​ത്തെ റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് നാ​ട്ടു​കാ​രു​ടെ യാ​ത്ര​യ്ക്കാ​യി ചെ​റു​വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​തി​നാ​യി താ​ത്കാ​ലി​ക റോ​ഡ് സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നാ​ണ് ക​രാ​റു​കാ​ർ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തോ​ടെ ഒ​രു ഘ​ട്ട​ത്തി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​ർ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തു. സ​ർ​ക്കാ​രി​ന്‍റെ​യും ക​രാ​റു​കാ​രു​ടെ​യും ന​ട​പ​ടി​ക്കെ​തി​രേ കോ​ട​തി ശ​ക്ത​മാ​യ വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യി​രു​ന്നു. റോ​ഡി​ൽ പ​ല​യി​ട​ത്താ​യി ന​ട​ക്കു​ന്ന നി​ർ​മാ​ണ​ങ്ങ​ൾ വ​ലി​യ തോ​തി​ൽ ജ​ന​ത്തെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു​ണ്ട്.

കൈ​ത​വ​ന മു​ത​ൽ പെ​രു​ന്ന വ​രെ​യു​ള്ള 24 കി​ലോ​മീ​റ്റ​ർ ദൂ​രം യാ​ത്ര​ചെ​യ്യാ​ൻ മ​ണി​ക്കൂ​റു​ക​ളു​ടെ താ​മ​സ​മാ​ണ് യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​കു​ന്ന​ത്. ഇ​തി​നി​ടെ റോ​ഡി​ലെ പൊ​ടി​ശ​ല്യ​വും യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു. യാ​ത്ര​ക്കാ​ർ​ക്കു മാ​ത്ര​മ​ല്ല, റോ​ഡു​വ​ക്കി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ഇ​തു​മൂ​ലം ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. പൊ​ടി​ശ​ല്യം കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ന​ന​യ്ക്കു​ന്ന ന​ട​പ​ടി​ക​ൾ പേ​രി​നു​മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.