അ​നി​ൽ പ​ന​ച്ചൂരാ​ൻ കാ​വ്യ സം​ഗ​മം
Friday, January 14, 2022 11:07 PM IST
ആ​ല​പ്പു​ഴ: കേ​ര​ള കോ​ൺ​ഗ്ര​സ്‌-എം ​സം​സ്കാ​ര​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​വി അ​നി​ൽ പ​ന​ച്ചൂരാ​ൻ കാ​വ്യ​സം​ഗ​മം ന​ട​ത്തു​ന്നു. 18നു ​വൈ​കു​ന്നേ​രം ഏ​ഴു​മു​ത​ൽ ഓ​ൺ​ലൈ​നാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ശ​സ്ത ക​വി ഗി​രീ​ഷ് പു​ലി​യൂ​ർ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ.​പ​ഴ​കു​ളം സു​ഭാ​ഷ്, ഡോ. ​മ​ണ​ക്കാ​ല ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ്ര​വീ​ൺ ഇ​റ​വ​ങ്ക​ര, ഡോ.​എ.​കെ. അ​പ്പു​ക്കു​ട്ട​ൻ, ഡോ. ​സു​മ സി​റി​യ​ക്, ആ​ലി​സ്, നി​ർ​മല, ഗീ​ത വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ ക​വി​ത​ക​ൾ ആ​ല​പി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ. പ്ര​ദീ​പ്‌ കൂ​ട്ടാ​ല, ക​ൺ​വീ​ന​ർ രാ​ജു കു​ന്ന​ക്കാ​ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ൽ
പ​ന്ത്ര​ണ്ട് ക​ള​ഭ​മ​ഹോ​ത്സ​വം

അ​മ്പ​ല​പ്പു​ഴ: ശ്രീ​കൃ​ഷ്ണസ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ പ​ന്ത്ര​ണ്ട് ക​ള​ഭ​മ​ഹോ​ത്സ​വം ഇ​ന്നാ​രം​ഭി​ക്കും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ഇ​ത്ത​വ​ണ ക​ള​ഭമ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ക​യെ​ന്ന് ക്ഷേ​ത്രോ​പ​ദേ​ശ​കസ​മി​തി പ്ര​സി​ഡ​ന്‍റ് മ​ധു, സെ​ക്ര​ട്ട​റി ജി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.