തീ​രം തേ​ടി ക​ട​ലാ​മ​ക​ൾ
Friday, January 14, 2022 11:02 PM IST
ആ​ല​പ്പു​ഴ: വൈ​കി​യാ​ണെ​ങ്കി​ലും മു​ട്ട​യി​ടാ​നാ​യി ക​ട​ലാ​മ​ക​ൾ എ​ത്തി​ത്തുട​ങ്ങി. ക​ട​ലി​ലെ മ​ത്സ്യ​സ​മ്പ​ത്തി​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ക​ട​ൽ​ച്ചൊ​റി​ക​ളെ​യും (ജെ​ല്ലി​ഫി​ഷ്), പ​വി​ഴ​പ്പു​റ്റു​ക​ളു​ടെ വ​ള​ർ​ച്ച​യെ ത​ട​സ​പ്പെ​ടു​ത്തു​ന്ന സ്പോ​ഞ്ചു​ക​ളു​ടെ അ​മി​ത വ​ർ​ധ​ന​വി​നെ​യും നി​യ​ന്ത്രി​ക്കു​ന്ന​ത് ഇ​വ​രാ​ണ്. ക​ട​ലി​ലെ ഏ​റ്റ​വും വ​ലി​യ ക​ട​ലാ​മ​യാ​യ ലെ​ത​ർ ബാ​ക്ക് ട​ർ​ട്ടി​ൽ ഒ​രു ദി​വ​സം 200 കി​ലോ​യോ​ളം ജെ​ല്ലി ഫി​ഷി​നെ​യാ​ണ് ഭ​ക്ഷി​ക്കു​ന്ന​ത്.

2021-2022 വ​ർ​ഷ​ത്തെ ര​ണ്ടാ​മ​ത്തെ ക​ട​ലാ​മ​ക്കൂ​ട് ക​ഴി​ഞ്ഞ​ദി​വ​സം പ​ല്ല​ന ദേ​വീക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തുനി​ന്നു ല​ഭി​ച്ചി​രു​ന്നു. ഓ​ഗ​സ്റ്റ് മു​ത​ൽ മാ​ർ​ച്ചു വ​രെ​യാ​ണ് ക​ട​ലാ​മ​ക​ളു​ടെ പ്ര​ജ​ന​ന കാ​ലം. ഈ ​സ​മ​യ​ത്താ​ണ് തീ​ര​ങ്ങ​ൾതേ​ടി ഇ​വ​ർ എ​ത്താ​റു​ള്ള​ത്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​കാം ക​ട​ലാ​മ​യു​ടെ പ്ര​ജ​ന​നം ഇ​ത്ത​വ​ണ വ​ള​രെ വൈ​കി​യ​തി​നു പി​ന്നി​ലെ​ന്നു ക​രു​തു​ന്നു.

വൈ​കി​യാ​ണെ​ങ്കി​ലും തീ​രം തേ​ടി ക​ട​ലാ​മ​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഗ്രീ​ൻ റൂ​ട്സ് നേ​ച്ച​ർ ക​ൺ​സ​ർ​വേ​ഷ​ൻ ഫോ​റം പ്ര​വ​ർ​ത്ത​ക​ർ. ക​ട​ലാ​മ​ക​ളു​ടെ മു​ട്ട​ക​ൾ ശേ​ഖ​രി​ച്ച് വി​രി​യി​ച്ച് ക​ട​ലി​ലേ​ക്കു വി​ടു​ക​യെ​ന്ന ദൗ​ത്യം വ​ർ​ഷ​ങ്ങ​ളാ​യി നി​ർ​വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ഇ​വ​രാ​ണ്. ഇ​ത്ത​ര​ത്തി​ൽ ചെ​യ്തി​ല്ലെ​ങ്കി​ൽ തെ​രു​വു​നാ​യ്​ക്കളും മ​റ്റും മു​ട്ട​ക​ൾ തി​ന്നുതീ​ർ​ക്കും. അ​ങ്ങ​നെ ക​ട​ലാ​മ​ക​ൾ​ക്ക് വം​ശ​നാ​ശ​വും സം​ഭ​വി​ക്കാം.

പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ആ​മ​ക​ൾ എ​ത്തു​ന്ന കാ​ര്യം ഗ്രീ​ൻ റൂ​ട്സ് പ്ര​വ​ർ​ത്ത​ക​രെ വി​ളി​ച്ച​റി​യി​ച്ച​ത്. മ​ണ​ൽ​നി​റ​ഞ്ഞ തീ​ര​ങ്ങ​ളാ​ണ് ക​ട​ലാ​മ​ക​ൾ മു​ട്ട​യി​ടാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണ​ൽ നി​റ​ഞ്ഞ തീ​ര​ങ്ങ​ൾ ചു​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ത് ക​ട​ലാ​മ​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. പ​ല തീ​ര​ങ്ങ​ളി​ലും മ​നു​ഷ്യ​ൻ ഇ​വ​യു​ടെ മു​ട്ട​ക​ൾ ആ​ഹാ​ര​മാ​കു​ന്ന​ത് ഇ​വ​യു​ടെ വം​ശ​നാ​ശ​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്നു.

എ​ന്നാ​ൽ, തോ​ട്ട​പ്പ​ള്ളി മു​ത​ൽ പ​ല്ല​ന വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ത്തു ജ​ന​ങ്ങ​ൾ ഇ​വ​യു​ടെ മു​ട്ട​ക​ൾ ഭ​ക്ഷ​ണ​മാ​ക്കാ​റി​ല്ല. ഗ്രീ​ൻ​റൂ​ട്സ് ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഈ ​തീ​ര​ത്തെ ജ​ന​ങ്ങ​ൾ ക​ട​ലാ​മ​സം​ര​ക്ഷ​ക​രാ​ണ്. ജ​ന​കീ​യ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള ക​ട​ലാ​മ സം​ര​ക്ഷ​ണ പ്ര​വ​ത്ത​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്. ഒ​രു ആ​മ ഏ​ക​ദേ​ശം 100 മു​ത​ൽ 150 വ​രെ മു​ട്ട​ക​ൾ ഇ​ടാ​റു​ണ്ട്. മ​ണ​ലു​ള്ള തീ​ര​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം ക​ട​ലാ​മ​ക​ളു​ടെ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​ണ്. മു​ട്ട​ക​ളും ഇ​വ ന​ശി​പ്പി​ക്കു​ന്നു. ബീ​ച്ച് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ന്ന ഹൈ​മാ​സ്‌​ലൈ​റ്റു​ക​ളും തെ​രു​വു​വി​ള​ക്കു​ക​ളും മൂലം ആ ​തീ​ര​ങ്ങ​ളി​ൽ മു​ട്ട​യി​ടാ​തെ ഇ​വ മാ​റി​പ്പോ​കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ക​ട​ലാ​മ​യി​ടു​ന്ന മു​ട്ട​ക​ൾ രാ​ത്രി​യോ പു​ല​ർ​ച്ച​യോ ആ​ണ് വി​രി​യു​ന്ന​ത്. മു​ട്ട​വി​രി​ഞ്ഞി​റ​ങ്ങു​ന്ന കു​ഞ്ഞു​ങ്ങ​ൾ നി​ലാ​വും ക​ട​ലി​ലെ അ​ര​ണ്ട വെ​ളി​ച്ച​വും ല​ക്ഷ്യ​മാ​ക്കി നീ​ങ്ങി ക​ട​ലി​ലെ​ത്തും. തെ​രു​വു വി​ള​ക്കു​ക​ളോ മ​റ്റോ ക​ണ്ടാ​ൽ പ്ര​കാ​ശം​ക​ണ്ട ക​ര​യി​ലേ​ക്ക് കു​ഞ്ഞു​ങ്ങ​ൾ നീ​ങ്ങു​ക​യും വെ​ള്ള​മി​ല്ലാ​തെ അ​വ ചാ​കു​ക​യും ചെ​യ്യും. തോ​ട്ട​പ്പ​ള്ളി​യി​ൽ ന​ട​ന്നു​വ​രു​ന്ന അ​നി​യ​ന്ത്രി​ത മ​ണ​ൽ​ഖ​ന​നം മൂ​ലം തീ​രം വ​ള​രെ ചു​രു​ങ്ങി​യി​ട്ടു​ണ്ട്.

അ​തി​നാ​ൽ മ​ണ​ൽ നി​റ​ഞ്ഞ തീ​ര​ത്തി​ന് പ​ല​സ്ഥ​ല​ങ്ങ​ളി​ലും വീ​തി അ​ഞ്ചു മീ​റ്റ​ർ മു​ത​ൽ 30 മീ​റ്റ​ർ വ​രെ​യാ​ണ്. ക​ട​ലാ​മ​മു​ട്ട​ക​ൾ വി​രി​യാ​ൻ 45 മു​ത​ൽ 60 ദി​വ​സം വ​രെ ആ​വ​ശ്യ​മാ​ണ്. ക​ട​ലാ​മ​ക​ൾ മു​ട്ട​യി​ട്ട സ്ഥ​ല​ത്തു​ത​ന്നെ മു​ട്ട​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​ത് ഇ​ത്ത​രം ചെ​റി​യ തീ​ര​ങ്ങ​ളി​ൽ സാ​ധ്യ​മ​ല്ല. വേ​ലി​യേ​റ്റ സ​മ​യ​ങ്ങ​ളി​ൽ ക​ട​ൽ ശ​ക്ത​മാ​യി ക​ര​യി​ലേ​ക്കു ക​യ​റു​ക​യും മു​ട്ട​ക​ൾ ഇ​രി​ക്കു​ന്ന കൂ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യും മു​ട്ട​ക​ൾ ന​ശി​ക്കു​ക​യും ചെ​യ്യും. അ​തി​നാ​ലാ​ണ് മു​ട്ട​ക​ൾ കു​റ​ച്ചു​കൂ​ടി സു​ര​ക്ഷി​ത​മാ​യ തീ​ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി വി​രി​യാ​ൻ വ​യ്ക്കു​ന്ന​ത്. വി​രി​ഞ്ഞി​റ​ങ്ങു​ന്ന കു​ഞ്ഞു​ങ്ങ​ളെ അ​പ്പോ​ൾ ത​ന്നെ തീ​ര​ങ്ങ​ളി​ൽ നി​ന്ന് ക​ട​ലി​ലേ​ക്കു വി​ടും. ഏ​ത് തീ​ര​ത്തുനി​ന്നാ​ണോ പെ​ൺ ക​ട​ലാ​മ​ക​ൾ ജ​നി​ച്ച് ക​ട​ലി​ലേ​ക്കു യാ​ത്ര​യാ​കു​ന്ന​ത് അ​ത് ലോ​ക​ത്ത് എ​വി​ടെ യാ​ത്ര ചെ​യ്താ​ലും ആ ​തീ​ര​ത്തുത​ന്നെ മു​ട്ട​യി​ടാ​നാ​യി തി​രി​കെ​യെ​ത്തു​ന്ന​ത് ഇ​വ​യു​ടെ സ​വി​ശേ​ഷ​ത​ക​ളി​ൽ ഒ​ന്നാ​ണ്.