ഉ​ള്ളികൃ​ഷി; പ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്ക​മി​ട്ടു
Monday, December 6, 2021 10:39 PM IST
ആ​ല​പ്പു​ഴ: ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2020- 21 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന മാ​തൃ​കാ ഉ​ള്ളികൃ​ഷി പ​രി​ശീ​ല​ന​ത്തി​നു തു​ട​ക്ക​മാ​യി. ഒ​രു പ​ഞ്ചാ​യ​ത്തി​ല്‍ ഒ​ന്ന​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്. 50 സെ​ന്‍റി​ല്‍ ഒ​രു ഗ്രൂ​പ്പ് എ​ന്ന നി​ല​യി​ലാ​ണ് പ​രി​ശീ​ല​നം. ഉ​ള്ളി​യും വ​ള​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ല്‍​കും. പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം അ​ര്‍​ത്തു​ങ്ക​ല്‍ എ​സ്എ​ന്‍​ഡി​പി ഹാ​ളി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. മോ​ഹ​ന​ന്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി​മോ​ള്‍ സാം​സ​ണ്‍ അ​ധ്യ​ക്ഷ​ത വഹിച്ചു.

ചെ​ങ്ങ​റ പാ​ക്കേ​ജ്
ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന്

ചെ​ങ്ങ​റ: ഭൂ​സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യ​പ്പോ​ൾ ഭൂ​ര​ഹി​ത​ർ​ക്കു വാ​ഗ്ദാ​നം ചെ​യ്ത പാ​ക്കേ​ജ് പൂ​ർ​ണ​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​നി​യെ​ങ്കി​ലും ത​യാ​റാ​ക​ണ​മെ​ന്നു സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി സം​സ്ഥാ​ന ജ​നറൽ സെ​ക്ര​ട്ട​റി എ​ൻ.​റാം ആ​വ​ശ്യ​പ്പെ​ട്ടു. സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭൂ​സ​മ​ര​വേ​ദി പ്ര​വ​ർ​ത്ത​ക​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എ​ൻ.​ റാം. മ​ല​യി​ൻ​കീ​ഴ് ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.