തെരഞ്ഞെടുപ്പ് പ​ര്യ​ട​നം ഇ​ന്ന്
Thursday, December 2, 2021 10:41 PM IST
തു​റ​വു​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​രൂ​ർ ഡി​വി​ഷ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​ ഉ​മേ​ശ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം ഇ​ന്നു ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പു​ത്ത​ൻ​കാ​വി​ൽനി​ന്നാ​രം​ഭി​ക്കു​ന്ന പ​ര്യ​ട​ന​പ​രി​പാ​ടി ജെ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ.​എ​ൻ. രാ​ജ​ൻ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ഡി​എ​ഫ് നി​യോ​ജ​കമ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി.​കെ.​ഫ​സ​ലു​ദ്ദി​ൻ അ​ധ്യ​ക്ഷ​നാ​വും. കോ​ടം​തു​രു​ത്തി​ലെ സ​ജി​വോ​ത്ത​മ​പു​ര​ത്തു ആ​ദ്യ​ദി​വ​സ​ത്തെ പ​ര്യ​ട​ന​പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം ഭാ​ര​തീ​യ ദ​ളി​ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡന്‍റ് കെ.​കെ. ഷാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​രു​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് ക​ണ്ണാ​ട​ൻ അ​ധ്യ​ക്ഷ​നാ​വും.

ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി

കാ​യം​കു​ളം: ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഭാ​ര​ത് സ്കൗ​ട്‌​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​ഫ് സ്മാ​ർ​ട്ട് എ​ന്ന പേ​രി​ൽ എ​യ്ഡ്‌​സ് ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. എ​യ്ഡ്സ് രോ​ഗ​ത്തെ​ക്കു​റി​ച്ച് കു​ട്ടി​ക​ൾ​ക്കു പൂ​ർ​ണ​മാ​യ ബോ​ധ്യം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് സെ​മി​നാ​ർ ന​ട​ത്തി​യ​ത്. ഫാ. ​സി​ൽ​വ​സ്റ്റ​ർ തെ​ക്കേ​ട​ത്ത് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​സോ​ഴ്സ് പേ​ഴ്സ​ൺ ചാ​ക്കോ എ​ലി​സ​ബ​ത്ത് ക്ലാ​സ് ന​യി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എ​സ്. സു​മ അ​ധ്യ​ക്ഷ​യാ​യി. സ്കൗ​ട്ട് മാ​സ്റ്റ​ർ സി.​റ്റി. വ​ർ​ഗീ​സ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. മോ​ഹ​ൻ.​റ്റി, സു​നു സി.​ജോ​സ്, സൈ​മ​ൺ കെ. ​മാ​ത്യു, റോ​ണി ബി. ​ഫി​ലി​പ്പ്, ഫി​ലി​പ്പ് ജേ​ക്ക​ബ്, റോ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.