പ​ക്ഷി​പ്പ​നി​ സ്ഥി​രീ​ക​രി​ച്ചി​ല്ല! വീ​ണ്ടും താ​റാ​വു​ക​ൾ ചാകുന്നു
Wednesday, December 1, 2021 10:05 PM IST
അ​മ്പ​ല​പ്പു​ഴ: പു​റ​ക്കാ​ട്ട് വീ​ണ്ടും താ​റാ​വു​ക​ൾ ച​ത്തൊ​ടു​ങ്ങു​ന്നു. ആ​ശ​ങ്ക മാ​റാ​തെ ക​ർ​ഷ​ക​ർ. ഒ​രാ​ഴ്ച​യ്ക്കി​ടെ ഏ​ക​ദേ​ശം പ​തി​നാ​യി​ര​ത്തോ​ളം താ​റാ​വു​ക​ളാ​ണ് ഈ ​പ്ര​ദേ​ശ​ത്തു ച​ത്ത​ത്. പു​റ​ക്കാ​ട് ഇ​ല്ലി​ച്ചി​റ അ​റു​പ​തി​ൽ ചി​റ ജോ​സ​ഫ് ചെ​റി​യാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള താ​റാ​വു​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കൂ​ട്ട​ത്തോ​ടെ ച​ത്ത​ത്.

സ​മീ​പ​ത്തെ മ​റ്റു ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ താ​റാ​വു​ക​ളും ചാ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​ന്‍റെ യ​ഥാ​ർ​ഥ ക​ണ​ക്ക് ല​ഭ്യ​മാ​യി​ട്ടി​ല്ല. ച​ത്ത​തി​ന്‍റെ​യും ജീ​വ​നു​ള്ള​തി​ന്‍റെ​യും രോ​ഗ​ല​ക്ഷ​ണ​മു​ള്ള​തി​ന്‍റെ​യും സാ​മ്പി​ളു​ക​ൾ തി​രു​വ​ല്ല മ​ഞ്ഞാ​ടി​യി​ലെ ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ കൃ​ത്യ​മാ​യ ഫ​ലം ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​വ്. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​നി​മ​ൽ ഡി​സീ​സി​ലേ​ക്കും സാ​ന്പി​ളു​ക​ൾ അ​യ​ച്ചി​രു​ന്നു. ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ ​സെ​ക്യൂ​രി​റ്റി അ​നി​മ​ൽ ഡി​സീ​സി​ലേ​ക്കും സാ​ന്പി​ളു​ക​ൾ അ​യ​ച്ചി​ട്ടു​ണ്ട്.

താ​റാ​വു​ക​ൾ ച​ത്ത​തി​ന്‍റെ കാ​ര​ണം പ​ക്ഷി​പ്പ​നി​യാ​ണെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. എ​ങ്കി​ലും മു​ൻ വ​ർ​ഷ​ത്തേ​തു പോ​ലെ പ​ക്ഷി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ​ത്ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും താ​റാ​വു​ക​ൾ ചാ​കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ച​ത്ത താ​റാ​വു​ക​ളെ മ​റ​വു​ചെ​യ്തു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ​ക്ഷി​പ്പ​നി ബാ​ധ​യെ​ത്തു​ട​ർ​ന്ന് താ​റാ​വു​ക​ൾ ച​ത്തി​രു​ന്നു​വെ​ങ്കി​ലും ഇ​ത്ത​വ​ണ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് രോ​ഗം പ​ട​രാ​ത്ത​ത് ആ​ശ്വാ​സ​ത്തി​ന് ഇ​ട​ന​ൽ​കി​യി​ട്ടു​ണ്ട്.