അ​ജ​യ്യം, ജൈ​വികം പ​ദ്ധ​തി​ക​ള്‍​ക്കു തു​ട​ക്കം
Monday, November 29, 2021 10:19 PM IST
ആ​ല​പ്പു​ഴ: സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റേ​യും ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡി​ന്‍റേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന അ​ജ​യ്യം, ജൈ​വീ​കം പ​ദ്ധ​തി​ക​ള്‍ സാ​മൂ​ഹ്യ നീ​തി- ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ നി​ര്‍​ധ​ന​രാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു സൗ​ജ​ന്യ പി​എ​സ്‌​സി പ​രി​ശീ​ല​നം ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണ് അ​ജ​യ്യം. ഹോ​പ്‌​സ് പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത്.
ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്കാ​യി കോ​വി​ഡ് പ്ര​തി​രോ​ധം, കോ​വി​ഡാ​ന​ന്ത​ര ആ​യു​ര്‍​വേ​ദ ചി​കി​ത്സ, കൗ​ണ്‍​സ​ലിം​ഗ്, തൊ​ഴി​ല്‍ പ​രി​ശീ​ല​നം, മാ​ന​സി​ക ഉ​ല്ലാ​സ പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​യാ​ണ് ജൈ​വീ​കം. ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ, സ്‌​കൂ​ള്‍ ഓ​ഫ് ലൈ​ഫ് സ്‌​കി​ല്‍​സ്, ആ​ല​പ്പു​ഴ ജി​ല്ലാ വീ​ല്‍ ചെ​യ​ര്‍ യൂ​സേ​ഴ്‌​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി, പ്ര​തീ​ക്ഷ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി, കെ​എ​പി​എ​സ് എ​ന്നി​വ​യു​ടെ​യും സാ​മൂ​ഹ്യ- സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​ച്ച്. സ​ലാം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍, സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ എ​സ്. ജ​ല​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി.​എ​സ്. താ​ഹ, ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് അം​ഗം ഫാ. ​ജോ​ര്‍​ജ് ജോ​ഷ്വ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ര്‍ എ.​ഒ. അ​ബീ​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.