റി​ബി​ല്‍​ഡ് കേ​ര​ള; 321 സം​രം​ഭ​ങ്ങ​ള്‍ ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും
Monday, November 29, 2021 10:15 PM IST
ആ​ല​പ്പു​ഴ: റീ​ബി​ല്‍​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് സം​രം​ഭ​ക​ത്വ വി​ക​സ​ന പ​ദ്ധ​തി (ആ​ര്‍​കെ​ഐ-​ഇ​ഡി​പി)​വ​ഴി ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ തു​ട​ങ്ങി​യ 321 സം​രം​ഭ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഫി​ഷ​റീ​സ്-​സാം​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഇ​ന്നു നി​ര്‍​വ​ഹി​ക്കും. പ്ര​ള​യ​ത്തെ​ത്തു​ട​ര്‍​ന്ന് ഉ​പ​ജീ​വ​ന മാ​ര്‍​ഗം ന​ഷ്ട​മാ​യ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കു​ടും​ബ​ശ്രീ മു​ഖേ​ന 15 കോ​ടി രൂ​പ ചി​ല​വി​ട്ട് ചെ​ങ്ങ​ന്നൂ​ര്‍(193), ച​മ്പ​ക്കു​ളം(76), വെ​ളി​യ​നാ​ട്(52) ബ്ലോ​ക്കു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഓ​രോ പ്ര​ദേ​ശ​ത്തും ല​ഭ്യ​മാ​യ വി​ഭ​വ​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ച്ച് തൊ​ഴി​ലും വ​രു​മാ​ന​വും ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പു​ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ കു​ടും​ബ​ശ്രീ ഓ​ക്‌​സി​ലി​യ​റി ഗ്രൂ​പ്പു​ക​ള്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. പ്ര​വാ​സി​ക​ള്‍​ക്ക് സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി തു​ട​ങ്ങി​യ പേ​ള്‍ പ​ദ്ധ​തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ടും​ബ​ശ്രീ​യു​ടെ അ​ഗ്രി​ന്യൂ​ട്ര​ല്‍ ഗാ​ര്‍​ഡ​ന്‍ കാ​മ്പ​യി​നി​ന്‍റെ ഉ​ദ്ഘാ​ട​നം ചെ​ങ്ങ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​ബി​ന്‍ പി. ​വ​ര്‍​ഗീ​സ് നി​ര്‍​വ​ഹി​ക്കും. പു​ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ജി ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.