കായംകുളം: മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ചേതന ഇന്റഗ്രേറ്റഡ് ഡവലപ്പ്മെന്റ് സൊസൈറ്റി, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടുകൂടി നടപ്പിലാക്കുന്ന നവജീവൻ ദുരന്ത ലഘൂകരണ പദ്ധതിയുടെ ഭാഗമായി അടിസ്ഥാന ദുരന്ത രക്ഷാ പ്രവർത്തന പരിശീലന പരിപാടി നടന്നു.
പള്ളിപ്പാട് വഴുതാനം സെന്റ്. സെബാസ്റ്റ്യൻ പള്ളി ഹാളിൽ നടന്ന പരിശീലന പരിപാടി പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് അജിത അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ചേതന എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ലൂക്കോസ് കന്നിമേൽ അധ്യക്ഷത വഹിച്ചു. ഹരിപ്പാട് ഫയർ റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സുരേഷ് ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ് ഹാൻഡ് ബുക്ക് വിതരണം നടത്തി. ചേതന പ്രോജക്ട് ഓഫീസർ റോഷിൻ പൈനുംമൂട് പദ്ധതി അവതരണം നടത്തി.
ഒന്നാം വാർഡ് മെമ്പർ രതീഷ് രാജേന്ദ്രൻ , പള്ളിപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു, പഞ്ചായത്ത് അംഗങ്ങളായ ലാൽ, റെയ്ച്ചൽ, ഷീല സുരേഷ്, ചേതന അംഗങ്ങളായ റെജി രാജു, ഷാന്റോ , സൂര്യ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു
പഞ്ചായത്തിലെ 1, 2, 3, 5, 11,13 വാർഡുകളിൽ നിന്നുള്ള കാരിത്താസ് ഡിസാസ്റ്റർ ക്ലിനിക്സ് സന്നദ്ധ സേന അംഗങ്ങൾക്കുള്ള സെർച്ച് റെസ്ക്യൂ, ഫസ്റ്റ് എയ്ഡ് എന്നീ വിഷയങ്ങളെ കുറിച്ചുള്ള പരിശീലനത്തിന് ഹരിപ്പാട് ഫയർ റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സുരേഷ് , ഫയർ റെസ്ക്യൂ ഓഫീസർമാരായ ബിജുമോൻ, വൈശാഖ്, പ്രദീപ് കുമാർ എന്നിവർ നേതൃത്വം നല്കി.
ചടങ്ങിൽ ആറുവാർഡുകളിലേക്ക് ദുരന്തമുഖത്ത് പ്രവർത്തിക്കാൻ വേണ്ടിയുള്ള ഗംബൂട്ട്, സേഫ്റ്റി ജാക്കറ്റ്, ഫസ്റ്റ് എയ്ഡ് കിറ്റ്, വിസില്‍, ഗൂഗിൾസ്, മഴക്കോട്ട്, ടോർച്ച്, റോപ്പ് എന്നിവ അടങ്ങിയ ഓരോ റെസ്ക്യൂ കിറ്റുകളുടെ വിതരണവും നടന്നു.