ഒ​മി​ക്രോ​ൺ: ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍
Monday, November 29, 2021 10:11 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​താ സം​വി​ധാ​നം ശ​ക്ത​മാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ഒ​മി​ക്രോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തു​ന്ന​വ​രു​ടെ നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു. നി​ല​വി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ങ്കി​ലും രോ​ഗ​പ്ര​തി​രോ​ധ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു എ​ത്തു​ന്ന ആ​ളു​ക​ള്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ലും ഏ​ഴു ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ന്‍ ക​ര്‍​ശ​ന​മാ​യി ‍ പാ​ലി​ക്ക​ണം. വീ​ട്ടി​ലു​ള്ള മ​റ്റ് അം​ഗ​ങ്ങ​ളു​മാ​യി സ​മ്പ​ര്‍​ക്കം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. എ​ട്ടാ​മ​ത്തെ ദി​വ​സം വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​യി നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ല്‍ ഏ​ഴു ദി​വ​സം കൂ​ടി സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണം. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ ആ​രം​ഭി​ച്ച ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വി​ളി​ക്കാം. ഫോ​ണ്‍- 7593830447.