ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സ്‌​കൂ​ട്ട​ര്‍ വി​ത​ര​ണം
Monday, November 29, 2021 10:11 PM IST
എ​ട​ത്വ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സ്‌​കൂ​ട്ട​ര്‍ വി​ത​ര​ണം ചെ​യ്തു. ച​മ്പ​ക്കു​ളം ഡി​വി​ഷ​നി​ലെ ര​ണ്ട് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​ണ് സൈ​ഡ് വീ​ല്‍ ഘ​ടി​പ്പി​ച്ച സ്‌​കൂ​ട്ട​ര്‍ വി​ത​ര​ണം ചെ​യ്ത​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക് രാ​ജു സ്‌​കൂ​ട്ട​ര്‍ കൈ​മാ​റി.
അം​ഗ​പ​രി​മി​തി​ര്‍​ക്കു മു​ച്ച​ക്ര വാ​ഹ​നം ന​ല്‍​ക​ല്‍ എ​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2019-20 വാ​ര്‍​ഷി​ക പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ലെ മ​ണ​പ്ര മു​ള​വീ​ട് സ​ന്തോ​ഷ്, ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ തു​റ​വ​ശേ​രി അ​യ്യ​ങ്ക​രി ജോ​ളി വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍​ക്ക് വാ​ഹ​ന​ങ്ങ​ള്‍ ന​ല്‍​കി​യ​ത്.