പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം
Sunday, November 28, 2021 10:43 PM IST
ചെ​ങ്ങ​ന്നൂ​ർ: പാ​ണ്ട​നാ​ട് കൃ​ഷ്ണ​പ്രി​യ ബാ​ല​ശ്ര​മ സ്ഥാ​പ​കാ​ധ്യ​ക്ഷ​ൻ കെ.​പി.​ കൃ​ഷ്ണ​ൻ നാ​യ​ർ പാ​ലാ​ഴി​യു​ടെ അ​നു​സ്മ​ര​ണ​വും പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇന്ന് ന​ട​ക്കും. കൃ​ഷ്ണ​പ്രി​യ ബാ​ലാ​ശ്ര​മ​ത്തി​ൽ രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ൻ തി​ല്ല​ങ്ക​രി നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ സ്വാ​മി വി​വേ​കാ​ന​ന്ദ ഗ്രാ​മ​സേ​വാ​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശാ വി. ​നാ​യ​ർ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തും. ഡോ. ​എം. യോ​ഗേ​ഷ്, ടി.​സി സു​രേ​ന്ദ്ര​ൻ, എം.​എ​ൻ ശ​ശി​ധ​ര​ൻ, എം.​വി ഗോ​പ​കു​മാ​ർ, കെ.​എ​സ് രാ​ജ​ൻ, കെ.​ജി.​മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സ്‌​കൂ​ട്ട​ര്‍
വി​ത​ര​ണം ഉ​ദ്ഘാ​ട​നം ഇ​ന്ന്

ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യു​ള്ള സൈ​ഡ് വീ​ല്‍ ഘ​ടി​പ്പി​ച്ച സ്‌​കൂ​ട്ട​ര്‍ വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സാ​മൂ​ഹ്യ നീ​തി- ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ. ​ആ​ര്‍.​ബി​ന്ദു ഇ​ന്ന് രാ​വി​ലെ 9.30ന് ​നി​ര്‍​വ​ഹി​ക്കും. 2021-22ലെ ​വാ​ര്‍​ഷി​ക പ​ദ്ധ​തി വി​ഹി​തം വി​നി​യോ​ഗി​ച്ച് ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ് മു​ഖേ​ന​യാ​ണ് പ​ദ്ധ​തി നി​ര്‍​വ​ഹ​ണം ന​ട​ത്തു​ന്ന​ത്. കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വ​നി​ത​ക​ള്‍​ക്ക് മ​ന്ത്രി​യും പു​രു​ഷ​ന്‍​മാ​ര്‍​ക്ക് എ​ച്ച്. സ​ലാം എം​എ​ല്‍​എ​യും സ്‌​കൂ​ട്ട​റു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. ക​ള​ക്ട​ര്‍ എ. ​അ​ല​ക്സാ​ണ്ട​ര്‍ മു​ഖ്യാ​തി​ഥി​യാ​കും. അ​ഡ്വ. ബി​പി​ന്‍ സി. ​ബാ​ബു, എ​സ്. ജ​ല​ജ, ടി.​എ​സ്. താ​ഹ, എ. ​ശോ​ഭ, വ​ത്സ​ല ടീ​ച്ച​ര്‍,എം.​വി. പ്രി​യ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.