ഭൂ​ര​ഹി​ത​രു​ടെ പ്ര​ശ്നം അ​വ​ഗ​ണി​ക്കു​ന്നെ​ന്ന്
Sunday, November 28, 2021 10:42 PM IST
ആ​ല​പ്പു​ഴ: ഇ​ട​തുപ​ക്ഷ സ​ർ​ക്കാ​ർ ഒ​രുഭാ​ഗ​ത്ത് ലൈ​ഫ് പ​ദ്ധ​തി കൊ​ട്ടി​ഘോ​ഷി​ക്കു​ക​യും മ​റു​ഭാ​ഗ​ത്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് ഭൂ​ര​ഹി​ത​രു​ടെ ഭൂ​മി​പ്ര​ശ്നം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്നും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന സ​മി​തി​യം​ഗം ജ്യോ​തി​വാ​സ് പ​റ​വൂ​ർ ആ​രോ​പി​ച്ചു. ജി​ല്ലാ ഭൂ​സ​മ​രസ​മി​തി യോ​ഗം ആ​ല​പ്പു​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ല​ക്ഷ​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ ഭൂ​മി വ​ൻ​കി​ട കു​ത്ത​ക​ക​ൾ വ്യാ​ജ ആ​ധാ​ര​ങ്ങ​ൾ ച​മ​ച്ച് കൈ​വ​ശം വ​യ്ക്കു​മ്പോ​ൾ, അ​വ​ർ​ക്കെ​തി​രേ​യു​ള്ള കേ​സു​ക​ൾ കോ​ട​തി​ക​ളി​ൽ ബോ​ധ​പൂ​ർ​വം തോ​റ്റ് കൊ​ടു​ത്ത ച​രി​ത്ര​മാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നു​ള്ള​ത്. ഭൂ​സ​മ​ര​ങ്ങ​ൾ ഏ​കോ​പി​ച്ചു സ​മ​രം ശ​ക്ത​മാ​ക്കാ​നും ഭൂ​ര​ഹി​ത​രു​ടെ താ​ലൂക്കു​ത​ല സ​മ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി.​എ.​ അ​ബൂ​ബ​ക്ക​ർ, ഹ​സ​നു​ൽ ബ​ന്ന, നാ​സ​ർ ആ​റാ​ട്ടു​പു​ഴ, എം.​എ​ച്ച്. ഉ​വൈ​സ്, ശ്രീ​ക​ല ഗോ​പി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.