ജി​ല്ലാ കോ​ൺ​ക്ലേവ് ഇ​ന്ന്
Thursday, October 28, 2021 10:38 PM IST
ആ​ല​പ്പു​ഴ: കേ​ര​ള കോ​ൺ​ഗ്ര​സ്‌-എം ജി​ല്ല​യി​ലെ ഒ​ൻ​പ​തു നി​യോ​ജ​കമ​ണ്ഡ​ല​ങ്ങ​ളി​ൽനി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 170 പ്ര​തി​നി​ധി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഡി​സ്ട്രി​ക്ട് കോ​ൺ​ക്ലേ​വ് ഇ​ന്നു 9.30 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ ക​ള​ർ​കോ​ട് അ​ഞ്ജ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി പ​ങ്കെ​ടു​ക്കു​ന്ന കോ​ൺ​ക്ലേവി​ൽ തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, എം​എ​ൽ​എ തു​ട​ങ്ങി കേ​ര​ള കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന നേ​താ​ക്ക​ൾ എ​ത്തി​ച്ചേ​രും. അം​ഗ​ത്വ വി​ത​ര​ണ​ത്തി​നും സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പി​നും മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ജി​ല്ല​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക്യാ​മ്പു​ക​ളു​ടെ ഭാ​ഗ​മാ​ണ് ജി​ല്ലാ കോ​ൺ​ക്ലേവെ​ന്ന് സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ വി.സി. ഫ്രാ​ൻ​സി​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​ന്നിം​ഗ്സ് ജേ​ക്ക​ബ്, കോ​ൺ​ക്ലേവ് ഡ​യ​റ​ക്ട​ർ അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഡി​എ​ഫ്സി നേ​തൃ​പ​ര്യ​ട​നം

ആ​ല​പ്പു​ഴ: ഡി​എ​ഫ്സി ഫൊ​റോ​നാ​ത​ല നേ​തൃ​പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. 21 ഇ​ട​വ​ക​ക​ൾ സ​ന്ദ​ർ​ശി​ച്ച് ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബു​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ക​യും 31 ലെ ​പ്ര​ചാ​ര​ണ​മാ​സ ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ നി​ശ്ച​യി​ക്കു​ക​യും ചെ​യ്തു. നേ​തൃ​പ​ര്യ​ട​ന​ത്തി​ന് ഫാ. ​തോ​മ​സ്കു​ട്ടി താ​ന്നി​യ​ത്ത്, ബേ​ബി പാ​റ​ക്കാ​ട​ൻ, റോ​യി വേ​ലി​ക്കെ​ട്ടി​ൽ, ഷാ​ജി പോ​ൾ ഉ​പ്പൂ​ട്ടി​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​നേ​തൃ​ത്വം ന​ൽ​കി.