വാ​യ്പാ മേ​ള നാ​ളെ
Thursday, October 28, 2021 10:37 PM IST
ആ​ല​പ്പു​ഴ: സാ​മ്പ​ത്തി​ക സേ​വ​ന വ​കു​പ്പി​ന്‍റെ നി​ര്‍​ദേശ പ്ര​കാ​രം ലീ​ഡ് ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ ഹോ​ട്ട​ല്‍ റ​യ്ബാ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ​മൃ​ദ്ധി ലോ​ണ്‍ മ​ഹോ​ത്സ​വം എ​ന്ന പേ​രി​ല്‍ വാ​യ്പാ മേ​ള ന​ട​ത്തും. രാ​വി​ലെ പ​ത്തി​ന് എ.​എം. ആ​രി​ഫ് എം​പി മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്സാ​ണ്ട​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​സ്ബി​ഐ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വ​ന്ദ​ന മെ​ഹ​റോ​ത്ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ല​യി​ലെ 26 ബാ​ങ്കു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന മേ​ള​യി​ല്‍ പു​തു​താ​യി വാ​യ്പ എ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ബാ​ങ്ക് പ്ര​തി​നി​ധി​ക​ളു​മാ​യി സം​വ​ദി​ക്കാ​നും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​വാ​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ എ.​എ. ജോ​ണ്‍, എ​സ്ബി​ഐ ഡി​ജി​എം വി. ​സു​രേ​ഷ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

മ​ത്സ്യ വി​ള​വെ​ടു​പ്പ്
ന​ട​ത്തി

തു​റ​വൂ​ർ: പ​ഞ്ചാ​യ​ത്ത് പ​തി​നേ​ഴാം​വാ​ർ​ഡി​ൽ സു​ഭി​ക്ഷ​കേ​ര​ളം​ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കി​യ മ​ത്സ്യ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി​ രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം​ ചെ​യ്തു. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ഒ. ജോ​ർ​ജ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷൈ​ല​ജ ഉ​ദ​യ​പ്പ​ൻ, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ ജോ​ഷ്വാ ജോ​ണ്‍​സ​ൻ, വി​മ​ല​ജോ​ണ്‍​സ​ൻ, പ്ര​സി​ത അ​ജ​യ​ൻ, അ​ന്പി​ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മേ​രി ​ടെ​ൽ​ഷ്വാ, ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മി​നി​മോ​ൾ, സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.