ക​ട​ലി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഉ​ട​ന്‍ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല
Thursday, October 28, 2021 10:37 PM IST
ഹ​രി​പ്പാ​ട്: ക​ട​ലി​ല്‍ വ​ള്ളം മ​റി​ഞ്ഞു അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഉ​ട​ന്‍ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ടു ആ​വ​ശ്യ​പ്പെ​ട്ട​താ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ല്‍​എ അ​റി​യി​ച്ചു.
ഹ​രി​പ്പാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ആ​റാ​ട്ടു​പു​ഴ പെ​രു​മ്പ​ള​ളി സ്വ​ദേ​ശി​ക​ളാ​യ നാ​ലു​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ര്‍​പ്പെ​ട്ടി​രി​ക്കെ ഓ​ങ്കാ​രം എ​ന്ന വ​ള്ളം മ​റി​ഞ്ഞ് മ​രി​ച്ചി​രു​ന്നു. സു​നി​ല്‍​ദ​ത്ത്, സു​ദേ​വ​ന്‍, ത​ങ്ക​പ്പ​ന്‍, ശ്രീ​കു​മാ​ര്‍ എ​ന്നീ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. 16 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് വള്ളത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ചി​ല​ര്‍​ക്ക് നീ​ന്തി ര​ക്ഷ​പ്പെ​ടാ​ന്‍​ക​ഴി​ഞ്ഞു.
അ​പ​ക​ട​ത്തി​ല്‍​പ്പെട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പത്തു ല​ക്ഷം രൂ​പ ന​ല്‍​ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ഒ​രാ​ള്‍​ക്കു മാ​ത്ര​മാ​ണ് ഇ​ന്‍​ഷ്വറ​ന്‍​സ് പ​രി​ര​ക്ഷ ഉ​ണ്ടാ​യി​രു​ന്ന​ത്. ബാ​ക്കി മൂ​ന്നു​പേ​ര്‍​ക്ക് ഇ​ന്‍​ഷ്വറ​ന്‍​സ് ല​ഭി​ച്ചി​ട്ടു​മി​ല്ല.
അ​തി​നാ​ല്‍ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് ഇ​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​വാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​വാ​ന്‍ ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​നെ മു​ഖ്യ​മ​ന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.