ന്യൂ​റോ​ള​ജി​ക്കു പ്ര​ത്യേ​ക ബ്ലോ​ക്ക് സ്ഥാ​പി​ക്കു​മെ​ന്ന് എ.​എം.​ ആ​രി​ഫ് എം​പി
Thursday, October 28, 2021 10:37 PM IST
അ​മ്പ​ല​പ്പു​ഴ: രാ​ജ്യാ​ന്ത​ര അം​ഗീ​കാ​രം ല​ഭി​ച്ച ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നൂ​റോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് പ്ര​ത്യേ​ക ബ്ലോ​ക്ക് സ്ഥാ​പി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യ​താ​യി എ.​എം.​ ആ​രി​ഫ് എം​പി പ​റ​ഞ്ഞു. നി​ർ​മാ​ണ​ത്തി​നു സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഉ​ണ്ടാ​കാ​തെ ഇ​ട​പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌
ദേ​ശീയ പ​ക്ഷാ​ഘാ​ത ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന്യൂ​റോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ കീ​ഴി​ൽ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ പ​ക്ഷാ​ഘാ​ത ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​എ​സ്ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​ര​ണ പ്ര​വ​ത്ത​നം ന​ട​ത്തു​ന്ന​തി​ന് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ ശ​ശി​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ത്തി​ച്ച ഡോ.​കെ.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​ർ​ത്ത, അ​ശ്വ​തി, അ​നി​ല, മു​ഹ​മ്മ​ദ് കോ​യ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. സൂ​പ്ര​ണ്ട് ഡോ.​ സ​ജീ​വ് ജോ​ർ​ജ് പു​ളി​ക്ക​ൽ, മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ.​ ബി.​ പ​ദ്മ​കു​മാ​ർ, പ​ൾ​മ​ന​റി മെ​ഡി​സി​ൻ പ്ര​ഫ​സ​ർ ഡോ.​ പി.​എ​സ്. ഷാ​ജ​ഹാ​ൻ, ന​ഴ്സിം​ഗ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സൂ​സി, സൂ​പ്ര​ണ്ട് രേ​വ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.