മെ​ഡി​ക്കൽ കോ​ള​ജി​ൽ പോ​ലീ​സ് വേ​ഷ​ത്തി​ൽ വി​ല​സു​ന്നു​വെ​ന്ന്
Thursday, October 28, 2021 10:37 PM IST
അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്കു കാ​ക്കി യൂ​ണി​ഫോം അ​നു​വ​ദി​ച്ചി​ട്ടും പോ​ലീ​സ് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെന്ന് ആക്ഷ പം. ഏ​താ​നും വ​ർ​ഷം മു​ന്പ് ഇ​വി​ട​ത്തെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്കു നീ​ല യൂ​ണി​ഫോ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് കാ​ക്കി യൂ​ണി​ഫോം ധ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തി​നെ​തി​രേ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കാ​ക്കാ​ഴം താ​ഴ്ച​യി​ൽ ന​സീ​ർ ഡി​ജി​പി​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് യൂണി​ഫോ​മി​നു സ​മാ​ന​മാ​യ കാ​ക്കി നി​റ​ത്തി​ലു​ള്ള യൂണി​ഫോം ദു​രു​പ​യോ​ഗം ചെ​യ്യ​രു​തെ​ന്ന ഉ​ത്ത​ര​വി​നു മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പു​ല്ലു​വി​ല.
ദി ​പ്രൈ​വ​റ്റ് സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സീ​സ് (റ​ഗു​ലേ​ഷ​ൻ) ആ​ക്ട് 2005 സെ​ക്ഷ​ൻ 21 പ്ര​കാ​രം ഇ​തു കു​റ്റ​ക​ര​മാ​ണെ​ന്ന് ഡി​ജി​പി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. സ്വ​കാ​ര്യ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ട​ക്കം നി​ര​വ​ധി പേ​ർ പോ​ലീ​സ് യൂ​ണി​ഫോ​മി​നു സ​മാ​ന​മാ​യ വേ​ഷം ധ​രി​ക്കു​ന്ന​തി​നെ​തി​രേ വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ഡി​ജി​പി ഈ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഈ ​രീ​തി​യി​ൽ കാ​ക്കി യൂ​ണി​ഫോം ധ​രി​ച്ചാ​ൽ ശി​ക്ഷാ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും ഡി​ജി​പി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.