അ​രൂ​ർ-​കു​മ്പ​ള​ങ്ങി​ ഫെ​റി-​കെ​ൽ​ട്രോ​ൺ റോ​ഡി​ന്‍റെ ശോ​ച്യാവ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
Thursday, October 28, 2021 10:37 PM IST
അ​രൂ​ർ: അ​രൂ​ർ-​കു​മ്പ​ള​ങ്ങി ​ഫെ​റി -കെ​ൽ​ട്രോ​ൺ റോ​ഡി​ന്‍റെ ശോ​ച്യാവ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ശ്യ​മു​ന്ന​യി​ച്ച് പ്ര​തി​രോ​ധ സ​മ​ര​വു​മാ​യി ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി​യു​ടെ അ​രൂ​ർ പ​ഞ്ചാ​യ​ത്ത് സ​മി​തി. അ​രൂ​രി​ലെ 16 ,17 വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ​യും കെ​ൽ​ട്രോ​ണി​ലെ​യും മ​റ്റു പ്ര​മു​ഖ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ​യും കു​മ്പ​ള​ങ്ങി നി​വാ​സി​ക​ളു​ടെ​യും ഏ​ക സ​ഞ്ചാ​ര​മാ​ർ​ഗ​മാ​യ അ​രൂ​ർ-​കു​മ്പ​ള​ങ്ങി​ഫെ​റി-​കെ​ൽ​ട്രോ​ൺ റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബി​ജെ​പി അ​രൂ​ർ യൂ​ണി​റ്റ് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പ്ര​തി​രോ​ധ സ​മ​ര​വും സം​ഘ​ടി​പ്പി​ച്ച​ത്. കെ​ൽ​ട്രോ​ൺ റോ​ഡി​ൽ ന​ട​ന്ന സ​മ​രം ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ. പു​രു​ഷോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​രൂ​ർ മ​ണ്ഡ​ലം വ​ട​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ആ​ർ. ഗി​രീ​ഷ്സ്, പാ​ർ​ഥൻ, അ​ഡ്വ.​ ബാ​ലാ​ന​ന്ദ​ൻ, ഷാ​ജി, കെ.​കെ. സ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.