ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ബ​യോ​ബി​ന്നു​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി
Thursday, October 28, 2021 10:33 PM IST
ആ​ല​പ്പു​ഴ: കേ​ര​ളപ്പിറ​വി ദി​ന​ത്തി​ൽ സ​ന്പൂ​ർ​ണ ശു​ചി​ത്വം കൈ​വ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ബ​യോ​ബി​ന്നു​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി. എ​യ​റോ​ബി​ക് ബി​ന്നു​ക​ളെ ആ​ശ്ര​യി​ക്കാ​ത്ത വീ​ടു​ക​ളി​ൽ ജൈ​വമാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​നാ​യാ​ണ് ബ​യോ ബി​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
കൂ​ടാ​തെ ഹ​രി​ത ക​ർ​മസേ​ന​യ് ക്ക് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കൈ​മാ​റു​മെ​ന്ന് സ​മ്മ​തപ​ത്രം ഏ​റ്റു​വാ​ങ്ങു​വാ​നും തു​ട​ങ്ങി. മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ജൈ​വമാ​ലി​ന്യ​ങ്ങ​ൾ സം​സ്കരി​ക്കു​ന്ന​തി​ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഉ​റ​വി​ട മാ​ലി​ന്യ സം​സ്കര​ണരീ​തി ഉ​പ​യോ​ഗി​ക്കും.
വാ​ർ​ഡു​ക​ൾ വി​വി​ധ ക്ല​സ്റ്റ​റു​ക​ളാ​യും തി​രി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ലി​ശേ​രി, ക​റു​ക​യി​ൽ, എംഒ വാ​ർ​ഡു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. 1800 രൂ​പ വി​ല​വ​രു​ന്ന ബ​യോ​ബി​ന്നു​ക​ൾ സ​ബ്സി​ഡി ക​ഴി​ച്ച് 180 രൂ​പ​യ്ക്കാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ശു​ചി​ത്വ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​വേ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ആ​ലി​ശേ​രി വാ​ർ​ഡി​ൽ ഹ​രി​ത ക​ർ​മസേ​ന​ക്ക് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കൈ​മാ​റു​മെ​ന്ന സ​മ്മ​ത​പ​ത്രം വാ​ർ​ഡ് നി​വാ​സി​ക​ളി​ൽനി​ന്ന് ഏ​റ്റു​വാ​ങ്ങി.
എ.എം. ആ​രി​ഫ് എംപി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സൗ​മ്യാ രാ​ജ്, വൈ​സ് ചെ​യ​ർ​മാ​ൻ പി.എ​സ്.എം. ​ഹു​സൈ​ൻ, എ.ആ​ർ. ര​ങ്ക​ൻ, എ​സ്.എം. ​ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ആ​ലി​ശേ​രി വാ​ർ​ഡി​ൽ ന​ട​ന്ന ബ​യോ​ബി​ന്നു​ക​ളു​ടെ വി​ത​ര​ണം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സൗ​മ്യാ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ പി.എ​സ്.എം. ​ഹു​സൈ​ൻ അ​ധ്യ​ക്ഷ​നാ​യി. കൗ​ണ്‍​സി​ല​ർ​മാ​രാ​യ പ്ര​ഭാ ശ​ശി​കു​മാ​ർ, രാ​ഖി ര​ജി​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.