ജി​ല്ല​യി​ല്‍ 241 പേ​ര്‍​ക്ക് കോ​വി​ഡ്
Thursday, October 28, 2021 10:33 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ 241 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 236 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 5 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 6.05 ശ​ത​മാ​ന​മാ​ണ്. 375 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 3048 പേ​ര്‍ ചി​കി​ത്സ​യി​ലും ക​ഴി​യു​ന്നു.

ഹോ​മി​യോ​പ്പതി ഇ​മ്യൂണി​റ്റി ബൂ​സ്റ്റ​ര്‍ മ​രു​ന്നു​വി​ത​ര​ണം ന​ട​ത്തി

എ​ട​ത്വ: പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ഹോ​മി​യോ​പ്പതി ഇ​മ്യു​ണി​റ്റി ബൂ​സ്റ്റ​ര്‍ മ​രു​ന്നു​വി​ത​ര​ണം ന​ട​ത്തി. സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ജോ​ര്‍​ജ് നി​ര്‍​വ​ഹി​ച്ചു. ആ​രോ​ഗ്യ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ന്ദു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി. ​ജ​യ​ച​ന്ദ്ര​ന്‍, ഡോ. ​ബി​ന്ദു​ശ്രീ, ഡോ. ​ലൈ​ജു എ​സ്. രാ​ജ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ മാ​ത്തു​ക്കു​ട്ടി വ​ര്‍​ഗീ​സ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ടോം ​ജെ. കൂ​ട്ട​ക്ക​ര, ആ​ശാ​വ​ര്‍​ക്ക​ര്‍ ജ​ല​ജ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.