പൂ​ർ​വ അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക സ​മ്മേ​ള​നം നാ​ളെ
Thursday, October 28, 2021 10:33 PM IST
കൈ​ന​ടി: ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൈ​ന​ടി എ.​ജെ. ജോ​ണ്‍ മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ൽ പൂ​ർ​വ അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക സ​മ്മേ​ള​നം ‘മ​ഹി​തം’ നാ​ളെ ര​ണ്ടി​ന് വ്യാ​കു​ല​മാ​താ പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ൽ മു​ൻ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ​മാ​രും വി​ശി​ഷ്ട വ്യ​ക്തി​ക​ളും പ​ങ്കെ​ടു​ക്കും. 2021 ജ​നു​വ​രി മു​ത​ൽ തു​ട​ങ്ങി​യ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ 2022 ജ​നു​വ​രി 18ന് ​അ​വ​സാ​നി​ക്കും.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

ആ​ല​പ്പു​ഴ: ന​വം​ബ​ര്‍ ഒ​ന്നി​ന് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ടി​സ്ഥാ​ന ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ളും ആ​രോ​ഗ്യ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​മ്മീ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ഇ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​രും. രാ​വി​ലെ പ​ത്തി​ന് ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​വി. മ​നോ​ജ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​മ്മീ​ഷ​ന്‍ അം​ഗം ബി. ​ബ​ബി​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.