വി​ദ്യാ​ർ​ഥി സം​ഗ​മം
Thursday, October 28, 2021 10:33 PM IST
മാ​ന്നാ​ർ: പ​രി​ശു​ദ്ധ​നാ​യ പ​രു​മ​ല തി​രു​മേ​നി​യു​ടെ 119-ാം ഓ​ർ​മ​പ്പെ​രു​ന്നാളി​നോ​ട​നു​ബ​ന്ധി​ച്ച് പരുമല തിരുമേനി സ്ഥാ​പി​ച്ച​തും വി​ദ്യ അ​ഭ്യ​സി​പ്പി​ച്ച​തു​മാ​യ പ​രു​മ​ല സെ​മി​നാ​രി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 5-ാമ​ത് ഗു​രു​വി​ൻ സ​വി​ധേ വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ന്നു. സം​സ്ഥാ​ന ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് അം​ഗ​വും പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ.​ പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​വി​ക​ത​യു​ടെ മ​ഹ​ത്വം വി​ളി​ച്ച​റി​യി​ക്കു​ന്ന പു​ണ്യ​ഭൂ​മി​യാ​ണ് പ​രു​മ​ല​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഇ.​ ജോ​ൺ മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹെ​ഡ്മാ​സ്റ്റ​ർ അ​ല​ക്സാ​ണ്ട​ർ പി.​ ജോ​ർ​ജ്, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ർ ഫാ.​എം.​സി. കു​റി​യാ​ക്കോ​സ്, തി​രു​വ​ല്ല ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ മി​നി​കു​മാ​രി വി.​കെ, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബ​ഷീ​ർ പാ​ല​ക്കീ​ഴി​ൽ, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് പി.​ടി.​ തോ​മ​സ് പീ​ടി​ക​യി​ൽ, യോ​ഹ​ന്നാ​ൻ ഈ​ശോ, എ​സ്എ​സ്ജി പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഉ​മ്മ​ൻ അ​രി​കു​പു​റം, സ്കൂ​ൾ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ലി​സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗ്രി​ഗോ​റി​യ​ൻ പ്ര​ഭാ​ഷ​ണം ഫാ.​ അ​ല​ക്സാ​ണ്ട​ർ ജെ.​ കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.