സിസിടിവി കാമറ ഫുട്ടേജുകൾ സൂക്ഷിക്കുന്ന ഉപകരണം വാട്ടർ ടാങ്കിൽ
Wednesday, October 27, 2021 10:11 PM IST
ആ​ല​പ്പു​ഴ: പ​ഴ​വ​ങ്ങാ​ടി മാ​ർ സ്ലീ​വ പ​ള്ളി​യി​ലും സ​മീ​പ​ത്തെ സ്കൂ​ളു​ക​ളി​ലും ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് നാ​ലി​നു ന​ട​ന്ന മോ​ഷ​ണ​ത്തി​നി​ടെ കാ​ണാ​താ​യ കാ​മ​റാ​ഫു​ട്ടേ​ജു​ക​ൾ സൂ​ക്ഷി​ക്കു​ന്ന ഉ​പ​ക​ര​ണം കാ​ർ​മ​ൽ അ​ക്കാ​ദ​മി​യി​ലെ ബാ​ത്ത്റൂ​മി​നു മു​ക​ളി​ലെ വാ​ട്ട​ർ​ടാ​ങ്കി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ ടാ​ങ്ക് ശു​ചി​യാ​ക്കാ​ൻ ക​യ​റി​യ​വ​രാ​ണ് ഇ​തു ക​ണ്ട​ത്. സൗ​ത്ത് പോ​ലീ​സ് എ​ത്തി ഉ​പ​ക​ര​ണം ശേ​ഖ​രി​ച്ചു.
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് നാ​ലി​നാ​യി​രു​ന്നു പ​ള്ളി ഓ​ഫീ​സി​ലും സ​മീ​പ​ത്തെ കാ​ർ​മ​ൽ അ​ക്കാ​ദ​മി​യി​ലും സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി​എ​സി​ലും ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലുമ​ട​ക്കം മോ​ഷ​ണം ന​ട​ന്ന​ത്. പ​ണ​വും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ സി​സി ടി​വി കാ​മ​റ​ക​ളു​ടെ ഫു​ട്ടേ​ജ് സൂ​ക്ഷി​ക്കു​ന്ന ഉ​പ​ക​ര​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ന്ന് പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. പ്ര​തി​ക​ളെ​യും ഇ​തു​വ​രെ​യും പി​ടി​കൂ​ടി​യി​ട്ടു​മി​ല്ല.
പോ​ലീ​സ് നാ​യ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഗേ​ൾ​സ് സ്കൂ​ൾവ​രെ മ​ണം പി​ടി​ച്ചു പോ​യി മ​ട​ങ്ങി​യി​രു​ന്നു. ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തി​ൽ നി​ന്നും എ​ന്തെ​ങ്കി​ലും തു​ന്പു കി​ട്ടു​മോ​യെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സും അ​ധി​കൃ​ത​രും.