ഹ​രി​പ്പാ​ട്-​മ​ല​ക്ക​പ്പാ​റ ഏ​ക​ദി​ന യാ​ത്ര​യു​ടെ അ​ടു​ത്ത ട്രി​പ്പ്‌ ന​വം​ബ​ർ ഏ​ഴി​ന്
Wednesday, October 27, 2021 10:11 PM IST
ഹ​രി​പ്പാ​ട് : കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഹ​രി​പ്പാ​ട്-​മ​ല​ക്ക​പ്പാ​റ ഏ​ക​ദി​ന ഉ​ല്ലാ​സ യാ​ത്ര​യു​ടെ അ​ടു​ത്ത ട്രി​പ്പ്‌ ന​വം​ബ​ർ ഏ​ഴി​ന്. രാ​വി​ലെ 4.45ന് ​ബ​സ് ഹ​രി​പ്പാ​ടു നി​ന്നും പു​റ​പ്പെ​ട്ട് ആ​തി​ര​പ്പ​ള്ളി വ്യൂ ​പോ​യി​ന്‍റ്, ചാ​ർ​പ്പ വെ​ള്ള​ച്ചാ​ട്ടം, പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാം ​റി​സ​ർ​വോ​യ​ർ, ആ​ന​ക്ക​യം പാ​ലം, ഷോ​ള​യാ​ർ ഡാം, ​വാ​ൽ​വ് ഹൗ​സ്, പെ​ൻ​സ്റ്റോ​ക്ക്, നെ​ല്ലി​കു​ന്ന്, മ​ല​ക്ക​പ്പാ​റ ടീ ​എ​സ്റ്റേ​റ്റ് എ​ന്നീ സ്ഥ​ല​ങ്ങ​ൾ ക​ണ്ടു മ​ട​ങ്ങു​ന്നു. ഏ​ക​ദേ​ശം 60 കി​ലോ​മീ​റ്റ​റോ​ളം ദൂ​രം വ​ന​ത്തി​നു​ള്ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തി​നാ​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ളെ​യും കാ​ണാ​ൻ സാ​ധ്യ​ത​യു​ണ്ട്.
അ​തി​മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി ഭം​ഗി നു​ക​ർ​ന്ന് മ​ല​ക്ക​പ്പാ​റ​യി​ലെ​ത്തി വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ട​മ​ഞ്ഞി​ന്‍റെ ത​ണു​പ്പി​ലൂ​ടെ തി​രി​കെ യാ​ത്ര. വാ​രാ​ന്ത്യ ദി​നം ഒ​രു അ​സു​ല​ഭ ഓ​ർ​മ​യാ​ക്കാ​ൻ ഈ ​കാ​ന​ന ഭം​ഗി നു​ക​ർ​ന്നു​ള്ള യാ​ത്ര​യ്ക്കു ക​ഴി​യു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി ഉ​റ​പ്പു ന​ൽ​കു​ന്നു. പോ​യി തി​രി​കെ വ​രു​ന്ന​തി​നു യാ​ത്ര​ക്കൂ​ലി ഒ​രാ​ൾ​ക്ക് 600 രൂ​പ​യാ​ണ്. ഭ​ക്ഷ​ണ​ത്തി​നാ​യി ന​ല്ല ഹോ​ട്ട​ലു​ക​ളി​ൽ ബ​സ് നി​ർ​ത്തും. മ​ല​ക്ക​പ്പാ​റ​യി​ൽ നാ​ട​ൻ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ചെ​യ്തു​ത​രും. ആ​ദ്യ ട്രി​പ്പ് ഈ ​ഞാ​യ​റാ​ഴ്ച പോ​കും. അ​തി​നു​ള്ള സീ​റ്റ് ഫു​ൾ ആ​യി​ക്ക​ഴി​ഞ്ഞു. ഇ​നി ന​വം​ബ​ർ ഏ​ഴി​ലെ യാ​ത്ര​യ്ക്കാ​യി ബു​ക്കു ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഹ​രി​പ്പാ​ട് ഡി​പ്പോ എ​ൻ​ക്വ​യ​റി - 0479 2412620. മൊ​ബൈ​ൽ - 89214 51219, 9947812214, 9447975789, 9947573211, 8139092426.