മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും
Wednesday, October 27, 2021 10:11 PM IST
എ​ട​ത്വ: വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി മൂ​ലം ത​ല​വ​ടി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ തി​രു​വ​ല്ല ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ര്‍ പി​ഷാ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് അം​ഗം പ്രി​യ അ​രു​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സം​ഗീ​ത ജി​തി​ന്‍ വ​ര്‍​ഗീ​സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ഡോ.​ജോ​ണ്‍​സ​ണ്‍ വി.​ഇ​ടി​ക്കു​ള, അ​വി​രാ ചാ​ക്കോ, ബി​ന്‍​സു ടി. ​ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ളി​ലെ 10 ഡോ​ക്ട​ര്‍​മാ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്കി. ജി​ന്‍​സി ജോ​ളി, ഗാ​യ​ത്രി ബി. ​നാ​യ​ര്‍, ബി​നു, എ​എ​ച്ച്‌​ഐ മ​ധു എ​ന്നി​വ​ര്‍ ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ചു.