മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ലെ കോ​ഫി​സ്റ്റാ​ളു​ക​ൾ ഇ​രു​ട്ടു​ന്പോ​ഴേ അ​ട​യ്ക്കു​ന്നു​വെ​ന്ന്
Wednesday, October 27, 2021 10:11 PM IST
അ​മ്പ​ല​പ്പു​ഴ: ആ​ശു​പ​ത്രി വ​ള​പ്പി​ലെ കോ​ഫി സ്റ്റാ​ളു​ക​ൾ ഇ​രു​ട്ടു​വീ​ഴും മു​ന്പേ ക​ണ്ണ​ട​യ്ക്കു​ന്നു. രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ദു​രി​ത​ത്തി​ൽ. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കോ​ഫി സ്റ്റാ​ളു​ക​ളാ​ണ് രാ​ത്രി എ​ട്ടാ​കു​ന്പോ​ഴേ​ക്കും പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്ന​ത്. രാ​ത്രി പ്ര​വ​ർ​ത്തി​ച്ചാ​ൽ ക​ച്ച​വ​ട​മി​ല്ലെ​ന്ന പേ​രു പ​റ​ഞ്ഞാ​ണ് ഇ​വ​ർ സ്റ്റാ​ളു​ക​ൾ അ​ട​യ്ക്ക​ന്ന​ത്.
ഇ​തു​മൂ​ലം രാ​ത്രി കാ​ല​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കം കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഇ​വി​ട​ത്തെ രാ​ത്രി​കാ​ല ജോ​ലി​ക്കാ​ർ​ക്കും വെ​ള്ളം പോ​ലും കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​വ വാ​ങ്ങ​ണ​മെ​ങ്കി​ൽ ഏ​റെ​ന​ട​ന്ന് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​നു വെ​ളി​യി​ൽ പോ​ക​ണം. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഇ​തേ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ൽ നാ​ലു കോ​ഫി സ്റ്റാ​ളു​ക​ളാ​ണ് ഉ​ള്ളത്. ഇ​തി​ലൊ​രെ​ണ്ണം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. 24 മ​ണി​ക്കു​റും പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന നി​ബ​ന്ധ​ന​യി​ലാ​ണ് സ്റ്റാ​ളു​ക​ൾ​ക്ക് ആ​ശു​പ​ത്രി സു​പ്ര​ണ്ട് അ​നു​മ​തി ന​ല്കി​യ​ത്.
ഇ​തു ലം​ഘി​ച്ച് ലാ​ഭം മാ​ത്രം നോ​ക്കി​യാ​ണ് ഈ ​കോ​ഫി സ്റ്റാളു​ക​ൾ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഒ​രെ​ണ്ണ​മെ​ങ്കി​ലും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​വ​ശ്യം.