തു​ലാ​മ​ഴ​യി​ല്‍ ക​ര്‍​ഷ​ക​ന്‍റെ ജീ​വി​തം തു​ലാ​സി​ല്‍
Wednesday, October 27, 2021 10:11 PM IST
എ​ട​ത്വ: കാ​ല​വ​ര്‍​ഷം ഒ​ഴി​യും മു​ന്പേ തു​ലാ​മ​ഴ എ​ത്തി​യ​തോ​ടെ ക​ര്‍​ഷ​ക​ന്‍റെ ജീ​വി​തം തു​ലാ​സി​ല്‍. കു​ട്ട​നാ​ട്ടി​ല്‍ പു​ഞ്ച​കൃ​ഷി​യു​ടെ പ്രാ​രം​ഭ ന​ട​പ​ടി ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് കാ​ല​വ​ര്‍​ഷം ക​ന​ത്ത് വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​ത്. വെ​ള്ളം വ​റ്റി​ച്ച് കൃ​ഷി​പ്പ​ണി ആ​രം​ഭി​ച്ച ഒ​ട്ടു​മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ മു​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ 15 ഓ​ടെ വി​ത​യി​റ​ക്കാ​നാ​യി​രു​ന്നു ക​ര്‍​ഷ​ക​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. നി​ന​ച്ചി​രി​ക്കാ​ത്ത വെ​ള്ള​പ്പൊ​ക്കം ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ദ്യ​പ്ര​ഹ​രം ഏ​ല്പി​ച്ചു. പു​റം​ബ​ണ്ട് ക​വി​ഞ്ഞും മ​ട​വീ​ണും കു​ട്ട​നാ​ട്ടി​ലെ നി​ര​വ​ധി പാ​ട​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യി​രു​ന്നു.
വി​ത​യി​റ​ക്ക് ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ലും പ​മ്പിം​ഗ്, ട്രി​ല്ല​ര്‍, തൊ​ഴി​ല്‍ കൂ​ലി ഇ​ന​ത്തി​ല്‍ ഏ​ക്ക​റി​ന് അ​യ്യാ​യി​ര​ത്തി​ലേ​റെ രൂ​പ ഇ​തി​നോ​ട​കം ക​ര്‍​ഷ​ക​ര്‍ മു​ട​ക്കി​യി​രു​ന്നു. ആ​മ്പ​ലും പോ​ള​യും പു​ല്ലും വ​ള​ര്‍​ന്നു നി​ല്‍​ക്കു​ന്ന പാ​ട​ങ്ങ​ളി​ല്‍ ഇ​ര​ട്ടി തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്നി​രു​ന്നു. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് മി​ക്ക പാ​ട​ങ്ങ​ളി​ലും വീ​ണ്ടും പാ​യ​ലും പോ​ള​യും നി​ര​ന്നി​ട്ടു​ണ്ട്. ഇ​നി​യും പാ​ട​ത്തെ വെ​ള്ളം വ​റ്റി​ക്ക​ണ​മെ​ങ്കി​ല്‍ വീ​ണ്ടും പ​മ്പിം​ഗ് കൂ​ലി ന​ല്‍​ക​ണം. പാ​ടം വ​റ്റി​ച്ചാ​ലും തീ​രി​ല്ല ക​ര്‍​ഷ​ക​രു​ടെ ദു​രി​തം.
നി​ലം പ​ഴ​യ​പ​ടി​യാ​ക്ക​ണ​മെ​ങ്കി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കേ​ണ്ടി​വ​രും. കാ​ല​വ​ര്‍​ഷം ഒ​ഴി​യും മു​ന്പേ തു​ലാ​മ​ഴ എ​ത്തി​യ​തു പ്ര​തി​സ​ന്ധി​ക്ക് ആ​ക്കം കൂ​ട്ടി​യി​ട്ടു​ണ്ട്. മ​ഴ നീ​ണ്ടു​നി​ന്നാ​ല്‍ വി​ത​യി​റ​ക്കു താ​മ​സി​ക്കേ​ണ്ടി​വ​രും. വി​ത​യി​റ​ക്കു താ​മ​സി​ച്ചാ​ല്‍ വി​ള​വെ​ടു​പ്പി​നെ ബാ​ധി​ക്കും. കീ​ട​ങ്ങ​ളു​ടെ ഉ​പ​ദ്ര​വം നെ​ല്‍​ച്ചെ​ടി​യെ ബാ​ധി​ക്കും. കൊ​യ്ത്തു​യ​ന്ത്ര ല​ഭ്യ​ത ഉ​ള്‍​പ്പെ​ടെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. തു​ലാ​മ​ഴ ക​ന​ത്ത​തോ​ടെ മി​ക്ക പാ​ട​ങ്ങ​ളി​ലും പ​മ്പിം​ഗ് നീ​ട്ടി​വ​ച്ചി​രി​ക്കു​ക​യാ​ണ്.