താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ അ​ഴി​മ​തി​ക്കെ​തി​രേ യു​ഡി​എ​ഫ് ധ​ർ​ണ
Wednesday, October 27, 2021 10:11 PM IST
കാ​യം​കു​ളം: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ അ​ഴി​മ​തി​ക്കെ​തി​രേ കാ​യം​കു​ളം ന​ഗ​ര​സ​ഭ യു ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി. ​ബാ​ബു പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ര​ണ്ടു താ​ത്കാ​ലി​ക ഡോ​ക്ട​ർ​മാ​രെ നി​യ​മി​ച്ചെ​ങ്കി​ലും അ​വ​രു​ടെ സേ​വ​നം രോ​ഗി​ക​ൾ​ക്ക് കി​ട്ടു​ന്നി​ല്ല. വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ 10 വ​രെ ജോ​ലി ചെ​യ്യേ​ണ്ട​വ​ർ രാ​ത്രി എ​ട്ടാ​കു​മ്പോ​ൾ ജോ​ലി അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ക​യാ​ണ്.
ഇ​തു​മൂ​ലം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ​ക്ട​ർ ത​ന്നെ ഒ​പി​യി​ലും പ്ര​വ​ർ​ത്തി​ക്കേ​ണ്ടി വ​രു​ന്നു. പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ളെ കാ​റ്റി​ൽ പ​റ​ത്തി പു​റ​ത്തു പ​രി​ശോ​ധ​ന​യ്ക്കു രോ​ഗി​ക​ളെ അ​യ​യ്ക്കു​ന്ന​തും വ​ൻ അ​ഴി​മ​തി​യാ​ണെ​ന്ന് യു​ഡി​എഫ് പാ​ർ​ലി​മെ​ന്‍റ​റി പാ​ർ​ട്ടി ആ​രോ​പി​ച്ചു. യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ സി. ​എ​സ്. ബാ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ഇ. ​സ​മീ​ർ, എ​ൻ. ര​വി, എ​ച്ച്. ബ​ഷീ​ർ​കു​ട്ടി, കെ. ​പു​ഷ്പ​ദാ​സ്, എ. ​ജെ. ഷാ​ജ​ഹാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.