കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍ എ​ഴു​തി​ത്ത​ള്ള​ണമെന്ന്
Wednesday, October 27, 2021 10:09 PM IST
എ​ട​ത്വ: കോ​വി​ഡ് മ​ഹാ​മാ​രി​യും അ​ടി​ക്ക​ടി ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വെ​ള്ള​പ്പൊ​ക്ക​വും മൂ​ലം കു​ട്ട​നാ​ട്ടി​ലെ ക​ര്‍​ഷ​ക​ര്‍ സാ​മ്പ​ത്തി​ക​മാ​യി ത​ക​ര്‍​ന്നു നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ര്‍​ഷി​ക​വാ​യ്പ​ക​ള്‍ തി​രി​ച്ച​ട​യ്ക്കാ​ത്ത​ത്തി​ന്‍റെ പേ​രി​ല്‍ ക​ര്‍​ഷ​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​ല്‍ നി​ന്നു ബാ​ങ്കു​ക​ള്‍ പി​ന്‍​തി​രി​യ​ണ​മെ​ന്ന് കു​ട്ട​നാ​ട് നെ​ല്‍​ക​ര്‍​ഷ​ക സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ലാ​ലി​ച്ച​ന്‍ പ​ള്ളി​വാ​തു​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​സം​ബ​ര്‍ 31 വ​രെ സ​ര്‍​ക്കാ​ര്‍ മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടും ബാ​ങ്ക് ന​ട​പ​ടി​ക​ളു​മാ​യി മു​ന്പോ​ട്ട് പോ​കു​ന്ന​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും തി​രു​ത്താ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​രം ബാ​ങ്കു​ക​ള്‍​ക്ക് മു​ന്‍​പി​ല്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി കെ.​വി. ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ക​ഞ്ഞി​പ്പാ​ടം, ട്ര​ഷ​റ​ര്‍ ബെ​ന്നി പ​തി​നാ​റി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ര്‍​ഷ​ക​രെ ക​ട​ബാ​ധ്യ​ത​യി​ല്‍ നി​ന്നു ക​ര​ക​യ​റ്റാ​ന്‍ കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന് യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.