പു​ലി​മു​ട്ടു​ക​ളു​ടെ നി​ർ​മാണം ഉടൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് എം​എ​ൽ​എ
Tuesday, October 26, 2021 10:17 PM IST
ആ​ല​പ്പു​ഴ: മ​ണ്ഡ​ല​ത്തി​ൽ ക​ട​ലാ​ക്ര​മ​ണഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന കൂ​ടു​ത​ലി​ട​ങ്ങ​ളി​ൽ പു​ലി​മു​ട്ടു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പു​ലി​മു​ട്ടു​ക​ളു​ടെ (ടെ​ട്രാ​പോ​ഡ്) നി​ർ​മാണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ. കാ​ട്ടൂ​രി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന പു​ലി​മു​ട്ടു​ക​ളു​ടെ നി​ർ​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്താ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​രി​ങ്ക​ല്ലി​നു മു​ക​ളി​ല്‍ കോ​ണ്‍​ക്രീ​റ്റ് കൊ​ണ്ടു​ള്ള ടെ​ട്രാ​പോ​ഡു​ക​ള്‍ ക​വ​ച​മാ​യി നി​ര​ത്തി നി​ര്‍​മി​ക്കു​ന്ന പു​ലി​മു​ട്ടു​ക​ള്‍ ക​ട​ലാ​ക്ര​മ​ണം ത​ട​യാ​ന്‍ ഏ​റെ ഫ​ല​പ്ര​ദ​മാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. പു​ലി​മു​ട്ടു​ക​ൾ ക​ര​യി​ൽനി​ന്നും ക​ട​ലി​ലേ​ക്കു ത​ള്ളിനി​ൽ​ക്കു​ന്ന​തി​നാ​ൽ തി​ര​മാ​ല​ക​ളു​ടെ പ്ര​ഹ​ര​ശേ​ഷി ദൂ​രെ​വ​ച്ചു​ത​ന്നെ കു​റ​യ്ക്കാ​നും തീ​ര​ശോ​ഷ​ണം ഇ​ല്ലാ​താ​ക്കി കൂ​ടു​ത​ൽ മ​ണ​ൽ അ​ടി​ഞ്ഞു ബീ​ച്ച് ഉ​ണ്ടാ​ക്കാ​നും സാ​ധി​ക്കു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. അ​ടി​യി​ൽ ചെ​റു​ക​ല്ലു​ക​ൾ പാ​കി മു​ക​ളി​ൽ ടെ​ട്രാ​പോ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​ൽ പാ​റ​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കാ​നും സാ​ധി​ക്കു​മെ​ന്നും എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി, മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. സം​ഗീ​ത, ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്ര​കാ​ശ് ബാ​ബു, കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ഹ​ര​ൻ ബാ​ബു തു​ട​ങ്ങി​യ​വ​ർ എം​എ​ൽ​എ​യ്‌​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.