ബ​യോ ബി​ന്‍ പ​ദ്ധ​തി​യു​മാ​യി അ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത്
Tuesday, October 26, 2021 10:14 PM IST
തു​റ​വൂ​ർ: ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ക​മ്പോ​സ്റ്റ് വ​ള​മാ​ക്കി മാ​റ്റാ​ന്‍ അ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് വീ​ട്ടു​വ​ള​പ്പി​ല്‍ ബ​യോ ബി​ന്‍ എ​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കി. പതിമൂന്നു ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി ചെ​ല​വ്.
1800 രൂ​പ വി​ല വ​രു​ന്ന ബി​ന്‍ 180 രൂ​പ നി​ര​ക്കി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കു ന​ല്‍​കു​ന്ന​ത്. ഇ​തു​വ​രെ 500ല്‍പ​രം ബി​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. 800 ബ​യോ ബി​ന്നു​ക​ളാ​ണ് എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലു​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
അ​ടു​ക്ക​ള​യി​ല്‍ ബാ​ക്കി​യാ​കു​ന്ന ജൈ​വമാ​ലി​ന്യ​ങ്ങ​ള്‍ വെ​ള്ളം നീ​ക്കം ചെ​യ്തു ബി​ന്നു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കാം. ഇ​തോ​ടൊ​പ്പം പ​ഞ്ചാ​യ​ത്തി​ല്‍നി​ന്നും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന ഇ​നോ​ക്കു​ലം ക​മ്പോ​സ്റ്റ് മീ​ഡി​യം ലെ​യ​റു​ക​ളാ​യി ഇ​ടും. ര​ണ്ടു ബി​ന്നു​ക​ള്‍ നി​റ​യു​മ്പോ​ള്‍ ചു​വ​ട്ടി​ലു​ള്ള ആ​ദ്യ ബി​ന്നി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ ക​മ്പോ​സ്റ്റ് രൂ​പ​ത്തി​ലേ​ക്കു മാ​റി​യി​ട്ടു​ണ്ടാ​കും. ഈ ​ക​മ്പോ​സ്റ്റ് തെ​ങ്ങ്, വാ​ഴ, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നീ വി​ള​ക​ള്‍​ക്കു വ​ള​മാ​യി ഉ​പ​യോ​ഗി​ക്കാം. മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ല്‍ പു​തു മാ​തൃ​ത സൃ​ഷ്ടി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് അ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ഖി ആ​ന്‍റ​ണി പ​റ​ഞ്ഞു.