റോ​ഡി​ലെ ചെ​ളി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബൈ​ക്കു​മാ​യി ന​ദി​യി​ൽ വീ​ണു
Tuesday, October 26, 2021 10:14 PM IST
എ​ട​ത്വ: റോ​ഡി​ലെ ചെ​ളി​യി​ൽ ബൈ​ക്ക് തെ​ന്നി​യ​തി​നെത്തുട​ർ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബൈ​ക്കു​മാ​യി ന​ദി​യി​ൽ വീ​ണു. ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത്ത്കു​മാ​ർ പി​ഷാ​ര​ത്താ​ണ് അ​പ​ക​ട​ത്തി​ൽപ്പെട്ട​ത്. ത​ല​വ​ടി മു​രു​ക്കോ​ലി​മു​ട്ടി​ൽ വ​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഏ​ഴോ​ടെയാ​യി​രു​ന്നു സം​ഭ​വം. പാ​ല​ത്തി​ൽനി​ന്നും ഇ​റ​ക്കം ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ റോ​ഡി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി​യി​ൽ തെ​ന്നി ബൈ​ക്കു​മാ​യി അ​ജി​ത്ത് ന​ദി​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ബി​പി​ൻ, പ്ര​മോ​ദ് എന്നിവരുടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ബൈ​ക്ക് വെ​ള്ള​ത്തി​ൽനി​ന്നും ക​ര​യ്ക്കുക​യ​റ്റി. ഫോ​ൺ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു.

ഖാ​ദി ബോ​ര്‍​ഡ് ഖാ​ദി ഷോ​റൂ​മി​ന്
അ​പേ​ക്ഷി​ക്കാം

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ എ​ല്ലാ താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ളി​ലും പൊ​തു- സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത വ്യ​വ​സ്ഥ​യി​ല്‍ ഖാ​ദി ബോ​ര്‍​ഡ് പു​തി​യ ഖാ​ദി ഷോ​റൂം തു​ട​ങ്ങു​ന്നു. പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​ത്തോ​ടെ 1000 ചു​ത​ര​ശ്ര​യ​ടി വി​സ്തീ​ര്‍​ണ​മു​ള്ള ഷോ​പ്പിം​ഗ് സ്പേ​സ് ഉ​ള്ള​വ​ര്‍​ക്കു അ​പേ​ക്ഷി​ക്കാം. ഒ​രേ സ്ഥ​ല​ത്ത് ഒ​ന്നി​ല​ധി​കം അ​പേ​ക്ഷ​ക​രു​ണ്ടെ​ങ്കി​ല്‍ സ്വ​ന്ത​മാ​യി സ്ഥ​ല​സൗ​ക​ര്യം ഉ​ള്ള​വ​ര്‍​ക്കും പ്ര​വാ​സി​ക​ള്‍​ക്കും മു​ന്‍​ഗ​ണ​ന ല​ഭി​ക്കും. ഫോ​ണ്‍: 0477 2252341.