ആ​ധു​നി​ക ജ​ല​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​നം സ്ഥാപിച്ചു
Tuesday, October 26, 2021 10:14 PM IST
ചേ​ർ​ത്ത​ല: വെ​ട്ട​യ്ക്ക​ൽ അ​രാ​ശു​പു​രം സെ​ന്‍റ് ജോ​ർ​ജ് പള്ളിയിൽ ആ​ധു​നി​ക ജ​ല​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​നം സ്ഥാ​പി​ച്ചു. വി​കാ​രി ഫാ. ​ആ​ന്‍റ​ണി ത​മ്പി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ഗോ​പി​യോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണി​ക്കൂ​റി​ൽ 200 ലി​റ്റ​ർ ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗോ​പി​യോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സം​സ്ഥാ​ന ഘ​ട​കം പ്ര​സി​ഡ​ന്‍റ് ജോ​സ് എ​ട്ടു​പ​റ​യി​ൽ നി​ർ​വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി ജോ​സ​ഫ് കോ​ട്ടൂ​ർ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​ക്ക​ൽ, ഓ​ഫീ​സ് സെ​ക്ര​ട്ട​റി ജയിം​സ് അ​ഴീ​ക്ക​ൽ, ട്ര​സ്റ്റി​മാ​രാ​യ സെ​ബാ​സ്റ്റ്യ​ൻ ക​ട​വി​പ​റ​മ്പി​ൽ, ജോ​ൺ​സ​ൺ, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് അ​ഞ്ച​ന്ത​റ, നി​ർ​മാ​ണ നി​ർ​വ​ഹ​ണം ന​ട​ത്തി​യ സേ​വി, ജി​ത്തു​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.