റോ​ഡ് നി​ര്‍​മാ​ണ​ത്തി​നു തു​ട​ക്ക​മാ​യി
Tuesday, October 26, 2021 10:12 PM IST
അ​ന്പ​ല​പ്പു​ഴ: റീ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 35 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന റോ​ഡി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം എ​ച്ച്. സ​ലാം എം​എ​ല്‍​എ നി​ര്‍​വഹി​ച്ചു. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​പ്പ​ള്ളി​യി​ല്‍ ദേ​ശീ​യ പാ​ത​യി​ല്‍നി​ന്നും സി. ​കേ​ശ​വ​ന്‍ പാ​ലം വ​രെ​യു​ള്ള 750 മീ​റ്റ​ര്‍ നീ​ളം വ​രു​ന്ന റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​മാ​ണ് ആ​രം​ഭി​ച്ച​ത്. ക​നാ​ല്‍ ജം​ഗ്ഷ​നു സ​മീ​പം ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ ഷീ​ബ രാ​കേ​ഷ് അ​ധ്യ​ക്ഷ​ത വഹിച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ​സ്. സു​ദ​ര്‍​ശ​ന​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി. ​അ​ഞ്ജു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. മാ​യാ​ദേ​വി, ബി​ഡി​ഒ എം. ​മ​ഞ്ജു എ​ന്നി​വ​ര്‍ പങ്കെടുത്തു.

ക​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കു ക​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു. 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ 5.17 ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ ചെ​ല​വി​ൽ 119 പേ​ർ​ക്കാ​ണ് ക​ട്ടി​ൽ ന​ൽ​കി​യ​ത്. എ​ച്ച്. സ​ലാം എം​എ​ൽ​എ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പു​ന്ന​പ്ര ജെ​ബി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. സൈ​റ​സ് അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധ​ർ​ണ ഭു​വ​ന​ച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​തി ര​മേ​ശ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ. ​ന​സീ​ർ, സു​ൾ​ഫി​ക്ക​ർ, എ​ൻ.​കെ. ബി​ജു, അ​ജ​യ​ഘോ​ഷ്, ഷ​ക്കീ​ല നി​സാ​ർ, ജീ​ൻ മേ​രി, അ​ഞ്ജു അ​രു​മ​നാ​യ​കം, സെ​ക്ര​ട്ട​റി എ​സ്. ബി​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.