വയലാർ അനുസ്മരണം: കാ​വ്യ​സ​ന്ദേ​ശ യാ​ത്ര ന​ട​ത്തി
Tuesday, October 26, 2021 10:12 PM IST
ചേ​ര്‍​ത്ത​ല: വ​യ​ലാ​ര്‍ അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​ലാ​ര്‍ ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ എ​സ്.​എ​ല്‍ പു​ര​ത്തി​ന്‍റെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ല്‍നി​ന്നും വ​യ​ലാ​ര്‍ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ലേ​ക്ക് കാ​വ്യ​സ​ന്ദേ​ശ യാ​ത്ര ന​ട​ത്തി. എ​സ്.​എ​ല്‍ പു​ര​ത്തി​ന്‍റെ സ്മ്യ​തി മ​ണ്ഡ​പ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ള​പ്പ​ന്ത​റ ര​വി, മാ​ലൂ​ര്‍ ശ്രീ​ധ​ര​ന്‍, ആ​ല​പ്പി ഋ​ഷി​കേ​ശ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ക​ര​പ്പു​റം രാ​ജ​ശേ​ഖ​ര​ന്‍ ന​യി​ച്ച​യാ​ത്ര രാ​ഘ​വ​പ​റ​മ്പി​ല്‍ എ​ത്തി സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ മാ​ലി​ചാ​ര്‍​ത്തി സ​മാ​പി​ച്ചു. അ​നു​സ​മ​ര​ണ സ​മ്മേ​ള​നം ചേ​ര്‍​ത്ത​ല ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ജെ​ബി ഐ. ​ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​പി. സു​ന്ദ​രേ​ശ​ന്‍ അ​ധ്യ​ക്ഷ​നാ​യി. ഭാ​ര​തി ത​മ്പു​രാ​ട്ടി, ആ​ര്‍. സ​ബീ​ഷ്, വെ​ട്ട​യ്ക്ക​ല്‍ മ​ജീ​ദ്, ജോ​സ​ഫ് മാ​രാ​രി​ക്കു​ളം, തോ​മ​സ് വി. ​പു​ളി​ക്ക​ല്‍, സാ​ബു​വ​ടേ​ക്ക​രി, അ​ജി ഇ​ട​പ്പു​ങ്ക​ല്‍, വി​നോ​ദ് കോ​യി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.