പ​നി ബാ​ധി​ച്ച് അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, October 26, 2021 10:12 PM IST
അ​മ്പ​ല​പ്പു​ഴ: പ​നി ബാ​ധി​ച്ച് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു. ആ​സാം തേ​സ്പൂ​ർ സ്വ​ദേ​ശി ഷാ​നി​ദു​ൽ റ​ഹ്മാ​നാ(23) ണ് ​മ​രി​ച്ച​ത്.​ക​ഴി​ഞ്ഞദി​വ​സം അ​മ്പ​ല​പ്പു​ഴ​യി​ല്‍ എ​ത്തി​യ ഷാ​നി​ദു​ൽ റ​ഹ്മാ​ന് പ​നി ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. കേ​ര​ള പ്ര​ദേ​ശ്‌ പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പ​ഞ്ചാ​യ​ത്ത്‌ അം​ഗ​വു​മാ​യ യു.​എം. ക​ബീ​ര്‍, ത​ൻ​സീ​ർ, ഷം​സു​ദ്ദീ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ർ​ക്കു​ന്നം ഇ​ജാ​ബ പ​ള്ളി ക​ബ​റി​സ്ഥാ​നി​ൽ അ​ട​ക്കം ചെ​യ്തു.

ഗാ​ന​സ​ന്ധ്യ

പു​ന്ന​പ്ര: പ​റ​വൂ​ർ പ​ബ്ളി​ക് ലൈ​ബ്ര​റി​യി​ൽ ഇ​ന്ന് അ​ഞ്ചു മു​ത​ൽ വ​യ​ലാ​ർ അ​നു​സ്മ​ര​ണ​വും ഗാ​ന​സ​ന്ധ്യ​യും ന​ട​ക്കും. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം കൈ​ന​ക​രി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.