ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ വീട്ടമ്മ കു​ഴ​ഞ്ഞുവീണു മരിച്ചു
Monday, October 25, 2021 10:18 PM IST
മാ​ന്നാ​ർ:ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ കു​ഴ​ഞ്ഞ് വീ​ണ സ്ത്രീ ​ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം അ​ക്ഷ​ര എ​ൽ പി ​സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ഇ​ന്ന​ലെരാ​വി​ലെ കു​ഴ​ഞ്ഞ് വീ​ണ സ്ത്രീ ​വൈ​കു​ന്നേ​ര​ത്തോ​ടെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളജി​ൽ മ​രി​ച്ചു.

മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് വി​ഷ​വ​ർ​ശേ​രി​ക്ക​രപ​ര​വ​ഴ​യി​ൽ മ​ണി​യ​ന്‍റെ ഭാ​ര്യ ല​ളി​ത (65)യാ​ണ് മ​രി​ച്ച​ത്.ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ രാ​വി​ലെ കു​ഴ​ഞ്ഞ് വീ​ണ ഇ​വ​രെ മാ​ന്നാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ലും പി​ന്നീ​ട് മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്നുംവ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളജി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ :റെ​ജി, പ​രേ​ത​നാ​യ രേ​ണു, ശ​ശി​ക​ല.