പുന്നപ്ര-വയലാർ രക്തസാക്ഷി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
Sunday, October 24, 2021 10:36 PM IST
ചേ​ർ​ത്ത​ല: ജെഎസ്എ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന്ന​പ്ര വ​യ​ലാ​ർ ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ചേ​ർ​ത്ത​ല എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ.​എ​ൻ. രാ​ജ​ൻ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​തു​പ​ക്ഷം സം​സ്ഥാ​ന​ത്ത് പ​ല​ത​വ​ണ ഭ​രി​ച്ചി​ട്ടും പു​ന്ന​പ്ര-​വ​യ​ലാ​ർ സ​മ​ര​ത്തി​ൽ ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച​വ​രു​ടെ ക​ണ​ക്ക് പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് അ​വ​രു​ടെ ഇ​ര​ട്ട​ത്താപ്പാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ.​ പൊ​ന്ന​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​പീ​താം​ബ​ര​ൻ, അ​ഡ്വ. സ​ജീ​വ് സോ​മ​രാ​ജ​ൻ, ഉ​മേ​ശ് ച​ള്ളി, കാ​ട്ടു​കു​ളം സ​ലിം, രാ​ധാ​ഭാ​യി ജ​യ​ച​ന്ദ്ര​ൻ, കെ.​പി. സു​രേ​ഷ്, പി.​ രാ​ജു, ആ​ർ.​ ശ​ശീ​ന്ദ്ര​ൻ, വി.​കെ. അം​ബ​ർ​ഷ​ൻ, തോ​മ​സ് കോ​റാ​ശേ​രി, റെ​ജി​ റാ​ഫേ​ൽ, പി.​സി. സ​ന്തോ​ഷ്, എ.​പി. ജോ​ർ​ജ് സ​ജി​മോ​ൻ കു​ട്ട​നാ​ട്, പി.​ ശ്യാം​കു​മാ​ർ, ജ​യ​പാ​ൽ പു​ത്ത​ന​ന്പ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.