വാ​ൻ നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞു; രണ്ടു പേർക്കു പരിക്ക്
Sunday, October 24, 2021 10:34 PM IST
ഹ​രി​പ്പാ​ട്: പി​ക്ക​പ്‌ വാ​ൻ നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞു. ദേ​ശീ​യ​പാ​ത​യി​ൽ ക​രു​വാ​റ്റ ക​ന്നാ​ലി പാ​ല​ത്തി​നു സ​മീ​പം നി​യ​ന്ത്ര​ണംവി​ട്ട പി​ക്ക​പ്പ് വാ​ൻ പോ​സ്റ്റി​ലി​ടി​ച്ചാണ് മ​റി​ഞ്ഞത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോടെ​യാ​ണ് സം​ഭ​വം. ക​ന്യാ​കു​മാ​രി​യി​ൽനി​ന്നും തൃ​ശൂർ ചാ​വ​ക്കാ​ട് മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​വു​മാ​യി പോ​യ പി​ക്ക​പ്പ് വാ​ൻ സ​മീ​പ​ത്തെ പോ​സ്റ്റി​ൽ ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു.
പ​രി​ക്കേ​റ്റ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ ജ​ഗ​ൻ, ബ​ൽ​റാം എ​ന്നി​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ദേ​ശീ​യ​പാ​ത​യി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഹ​രി​പ്പാ​ട് പോ​ലീ​സും ഹൈ​വേ പോ​ലീ​സും എ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു.

പോ​ളി​യോ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
അ​ന്പ​ല​പ്പു​ഴ: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​ർ പോ​ളി​യോ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. എ​ച്ച്. സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. രോ​ഗ ബാ​ധി​ത​രാ​യി​ട്ടും ജീ​വി​ത​വി​ജ​യം നേ​ടി​യ വീ​ൽ​ചെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രെ അ​നു​മോ​ദി​ച്ചു. പാ​ർ​ക്കി​ൻ​സ​ൺ രോ​ഗ​ബാ​ധി​ത​യാ​യ വീ​ട്ട​മ്മ​യ്ക്കു ക്ല​ബി​ന്‍റെ ചി​കി​ത്സാ സ​ഹാ​യ​വും എ​ച്ച്. സ​ലാം കൈ​മാ​റി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് റോ​ജ​സ് ജോ​സ് അ​ധ്യ​ക്ഷ​നാ​യി. റോ​ട്ട​റി അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ജോ​ർ​ജ് തോ​മ​സ്, അ​ഡ്വ. പ്ര​ദീ​പ്‌ കൂ​ട്ടാ​ല, ഗോ​പ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, രാ​ജീ​വ് വാ​ര്യ​ർ, കേ​ണ​ൽ സി. ​വി​ജ​യ കു​മാ​ർ, സി​റി​യ​ക് ജേ​ക്ക​ബ്, ഹം​സ എ. ​കു​ഴു​വേ​ലി, ഫി​ലി​പ്പോ​സ് ത​ത്തം​പ​ള്ളി, അ​നി​ൽ വെ​ള്ളൂ​ർ, സി​ബി ഫ്രാ​ൻ​സീ​സ്, ഒ ​എം ഷ​ഫീ​ക്, ജി ​പ​ത്മ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.