ജ​ലാ​ശ​യ​ങ്ങ​ൾ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​രി​ക്കുമെന്ന് എം​എ​ൽ​എ
Sunday, October 24, 2021 10:34 PM IST
ആ​ല​പ്പു​ഴ: മ​ണ്ഡ​ല​ത്തി​ലെ ജ​ലാ​ശ​യ​ങ്ങ​ളും ഇ​ട​ത്തോടു​ക​ളും ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ശു​ചീ​ക​രി​ക്കു​മെ​ന്ന് പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ. കു​ട്ട​നാ​ട് പാ​ക്കേ​ജി​ന്‍റെ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ ആ​ര്യാ​ട്, മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന തി​യ്യ​ശേരി പൊ​ഴി​യു​ടെ​യും അ​നു​ബ​ന്ധ തോടു​ക​ളു​ടെ​യും ആ​ഴംകൂ​ട്ട​ലും ഇ​രു​വ​ശം വൃ​ത്തി​യാ​ക്ക​ലും പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​ല​പ്പു​ഴ​യു​ടെ ജീ​വ​നാ​ഡി​ക​ളാ​യ ക​നാ​ലു​ക​ളും തോ​ടു​ക​ളും മ​ലി​ന​മാ​ണെ​ന്നും അ​വ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വൃ​ത്തി​യാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ അ​തി​നു മു​ൻ​കൈ​യെ​ടു​ക്കു​ന്പോ​ൾ വീ​ണ്ടും അ​തി​നെ മ​ലി​ന​മാ​ക്കാ​തി​രി​ക്കാ​നു​ള്ള ശ്ര​ദ്ധ ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​വ​ണ​മെ​ന്നും എം​എ​ൽ​എ അ​ഭ്യ​ർ​ഥിച്ചു.
തീ​യ്യ​ശേ​രി​യി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ പ​രി​പാ​ടി​യി​ൽ ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​ബി​ജു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.എ. അ​ശ്വ​നി, മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജാ​സ്മി​ൻ ബി​ജു, ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്ര​കാ​ശ് ബാ​ബു, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻജിനി​യ​ർ ലീ​ന എ​സ് പാ​ല​ത്തു​ങ്ക​ൽ, ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.