ദേ​ശീ​യ​പാ​ത​യി​ൽ ത​ങ്കി​ക്ക​വ​ല​യി​ൽ വെ​ള്ള​ക്കെ​ട്ടും വെ​ളി​ച്ച​ക്കു​റ​വും; അ​പ​ക​ട​ങ്ങ​ൾ പെരുകുന്നു
Sunday, October 24, 2021 10:34 PM IST
ചേ​ർ​ത്ത​ല: ദേ​ശീ​യ​പാ​ത​യി​ൽ ത​ങ്കി​ക്ക​വ​ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യി പ​രാ​തി. വെ​ള്ള​ക്കെ​ട്ടും വെ​ളി​ച്ച​ക്കു​റ​വും മൂ​ലം ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​വ​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. ജം​ഗ്ഷ​നി​ലെ ഹൈ​മാ​സ്റ്റ് വി​ള​ക്ക് തെ​ളി​യാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സി​ഗ്ന​ൽ, ഹോം​ഗാ​ർ​ഡ് അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ​യി​ല്ല.

യാ​ത്ര​ക്കാ​രു​ടെ ആ​ശ്ര​യ​മാ​യി​രു​ന്ന ഹൈ​മാ​സ്റ്റ് വി​ള​ക്ക് മൂ​ന്നു മാ​സ​ത്തോ​ള​മാ​യി തെ​ളി​യു​ന്നി​ല്ലെ​ന്നാ​ണു പ​രാ​തി. ഇ​തു​മൂ​ലം രാ​ത്രി​യും പു​ല​ർ​ച്ചെ​യും യാ​ത്ര​ക്കാ​ർ ഏ​റെ വ​ല​യു​ക​യാ​ണ്. പ്ര​തി​ദി​നം ശ​രാ​ശ​രി ഒ​രു അ​പ​ക​ട​മെ​ങ്കി​ലും ന​ട​ക്കു​ന്ന ക​വ​ല​യാ​ണ് ദേ​ശീ​യ​പാ​ത​യി​ലെ ത​ങ്കി​ക്ക​വ​ല. ക​വ​ല​യി​ൽ തെ​ക്ക്, പ​ടി​ഞ്ഞാ​റ്, വ​ട​ക്ക് വ​ശ​ത്തുനി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ഒ​രേ​സ​മ​യം കു​റു​കെ വ​രു​ന്ന​തോ​ടെ​യാ​ണ് നി​യ​ന്ത്ര​ണം തെ​റ്റി കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത്. ഈഭാ​ഗ​ത്തെ വെ​ള്ള​ക്കെ​ട്ടും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. ത​ങ്കി​ക്ക​വ​ല​യ്ക്കു തെ​ക്കു​മാ​റി​യു​ള്ള വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം​തേ​ടി നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ആ​യി​ട്ടി​ല്ല. ഒ​രു മ​ഴ​വീ​ഴു​ന്പോ​ൾ​ത​ന്നെ ഇ​വി​ടം വെ​ള്ള​ക്കെ​ട്ടാ​കും. പാ​ത​യി​ലേ​ക്കു ക​യ​റി​യാ​ണു വെ​ള്ള​ക്കെ​ട്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള​ട​ക്കം വെ​ള്ള​ക്കെ​ട്ടി​ൽ​നി​ന്നു​മാ​റി റോ​ഡി​ന്‍റെ ന​ടു​വി​ലേ​ക്കു ക​യ​റു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത ഉ​യ​ർ​ത്തു​ന്നു. ഈ ​ഭാ​ഗ​ത്ത് ഇ​ങ്ങ​നെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​തു​വ​ഴി ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലേ​ക്ക​ട​ക്കം വ​രു​ന്ന കാ​ൽ​ന​ട​യാ​ത്രി​ക​രും വെ​ള്ള​ക്കെ​ട്ടു​ക​ട​ക്കാ​ൻ റോ​ഡി​ലേ​ക്കു ക​യ​റേ​ണ്ട സ്ഥി​തി​യാ​ണ്. വെ​ള്ള​ക്കെ​ട്ടു പ​രി​ഹ​രി​ക്കാ​ൻ സം​വി​ധാ​ന​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും വി​ജ​യ​ത്തി​ലേ​ക്കെ​ത്തി​യി​ട്ടി​ല്ല. ഒ​റ്റ​മ​ഴ​യി​ൽ ത​ന്നെ ഇ​വി​ടെ വെ​ള്ളം നി​റ​യു​ന്ന സ്ഥി​തി​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം പൊ​തു​മ​രാ​മ​ത്ത് ദേ​ശീ​യ​പാ​ത​വി​ഭാ​ഗം വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം കാ​ണാ​ൻ കാ​ന​നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും അ​നു​മ​തി​യാ​യി​ല്ല. വെ​ള്ള​ക്കെ​ട്ടും വെ​ളി​ച്ച​ക്കു​റ​വും മൂ​ലം ജ​ന​ങ്ങ​ൾ ഭീ​തി​യോ​ടെ​യാ​ണ് ഈ ​പ്ര​ദേ​ശ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന​ത്.