പോ​ലീ​സ് സ്മൃ​തിദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദ​ർ​ശ​നം
Sunday, October 24, 2021 10:30 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ​പോ​ലീ​സ് സ്‌​മൃ​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പോ​ലീ​സി​ന്‍റെ ആ​യു​ധ​ങ്ങ​ൾ, പോ​ലീ​സ് നാ​യ​ക​ൾ, പോ​ലീ​സ് യൂ​ണി​ഫോ​മു​ക​ൾ, പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ൾ തു​ട​ങ്ങി പൂ​ർ​വകാ​ല​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തും ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ച്ചുവ​രു​ന്ന​തു​മാ​യ വ​സ്തു​ക്ക​ളും പോ​ലീ​സി​ന്‍റെ ച​രി​ത്രം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​ദ​ർ​ശ​നം ന​ട​ത്തി. പ്ര​ദ​ർ​ശ​നം ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡീ​ഷ​ണ​ൽ എ​സ്പി സു​നി​ൽ​കു​മാ​ർ, ഡെ​പ്യൂ​ട്ടി ക​മാ​ണ്ട​ന്‍റ് വി. ​സു​രേ​ഷ്ബാ​ബു, ഡി​വൈ​എ​സ്പി ബി​നു​കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സ്‌​മൃ​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 26 മു​ത​ൽ 30 വ​രെ ജി​ല്ലാ പോ​ലീ​സും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ചേ​ർ​ന്ന് ര​ക്ത​ദാ​ന​വും ന​ട​ത്തു​ം. 31 പ​താ​ക ദി​ന​മാ​യി ആ​ച​രി​ക്കു​ം. ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ലും പ​താ​ക ഉ​യ​ർ​ത്തും.