എ​ൻ​ജി​. കോ​ള​ജ്-ന​ന്ദാ​വ​നം റോ​ഡ് ന​വീ​ക​രി​ക്കു​ന്നു
Sunday, October 24, 2021 10:30 PM IST
ചെ​ങ്ങ​ന്നൂ​ർ: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ് ന​ന്ദാ​വ​നം ജം​ഗ്ഷ​ൻ റോ​ഡ് ന​വീ​ക​രി​ക്കു​ന്നു.​ ചെ​ങ്ങ​ന്നൂ​ർ ഐ​എ​ച്ച്ആ​ർ​ഡി എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ൽ നി​ന്നും എം​സി റോ​ഡി​ൽ ന​ന്ദാ​വ​നം ജം​ഗ്ഷ​ൻ വ​രെ​യു​ള്ള 155 മീ​റ്റ​ർ റോ​ഡാ​ണ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​ത്.
നി​ല​വി​ൽ അ​ഞ്ച​ര മീ​റ്റ​ർ വീ​തി എ​ട്ടു മീ​റ്റ​റാ​യി ഉ​യ​ർ​ത്തും. എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ്, ഫ​യ​ർസ്റ്റേ​ഷ​ൻ, മി​നി സി​വി​ൽസ്റ്റേ​ഷ​ൻ, ജി​ല്ലാ ആ​ശു​പ​ത്രി തു​ട​ങ്ങി വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു എ​ത്തു​ന്ന​തി​നു ന​ഗ​ര​ത്തി​ൽനി​ന്നു​ള്ള പ്ര​ധാ​നവ​ഴി​യാ​ണി​ത്. ഇ​രു​വ​ശ​ങ്ങ​ളി​ലും ന​ട​പ്പാ​ത​ക​ളും സ്ഥാ​പി​ക്കും. 50 ല​ക്ഷം രൂ​പ റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി വ​ക​യി​രു​ത്തി. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എം.​എ​ച്ച്. റ​ഷീ​ദ്, പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ ആ​ർ. അ​നി​ൽ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ പി.​ബി. ബി​മ​ൽ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ എം.​എ​സ്. സ​ച്ചി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം സ്ഥ​ലം പ​രി​ശോ​ധി​ച്ചു.