മെ​ഡി​. കോ​ള​ജി​ൽ കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് ഇ​രി​ക്കാ​ൻ ഒ​ടി​ഞ്ഞ ക​സേ​ര​ക​ൾ
Sunday, October 24, 2021 10:30 PM IST
അ​മ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ൽ ഫ​ർ​ണീ​ച്ച​ർ ത​ക​രാ​റി​ലാ​യി കി​ട​ക്കു​ന്ന​തു മു​ലം രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ദു​രി​ത​ത്തി​ൽ. ആ​ശു​പ​ത്രി​യി​ൽ വി​വി​ധ വാ​ർ​ഡു​ക​ളി​ലും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലു​മാ​യി ക​സേ​ര​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഫ​ർ​ണീ​ച്ച​റാ​ണ് ഒ​ടി​ഞ്ഞു ത​ക​രാ​റി​ലാ​യി കി​ട​ക്കു​ന്ന​ത്.

ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ഫ​ർ​ണീ​ച്ച​റാ​ണ് പ​ല​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ വാ​ങ്ങു​ന്ന​തെ​ന്നാ​ണ് പ​രാ​തി. അ​തു​കൊ​ണ്ടു മാ​സ​ങ്ങ​ൾ ക​ഴി​യു​മ്പോ​ൾ ത​ന്നെ ഇ​വ ത​ക​രാ​റി​ലാ​യി മൂ​ല​യ്ക്കു ത​ള്ള​പ്പെ​ടും. ഇ​ത്ത​ര​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് ഉ​പ​ക​ര​ണ​ങ്ങ​ളാ​ണു ത​ക​രാ​റി​ലാ​യി കി​ട​ക്കു​ന്ന​ത്. ‌

ല​ക്ഷ​ങ്ങ​ളാ​ണ് ഈ​യി​ന​ത്തി​ൽ ന​ഷ്ട​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ക​സേ​ര​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ത​ക​രാ​റി​ലാ​യ​തോ​ടെ അ​ത്യാ​ഹി​ത​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കു ഇ​രി​ക്കാ​ൻ പോ​ലും സം​വി​ധാ​ന​മി​ല്ല. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യു​ടെ തെ​ളി​വാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ മാ​റി​യി​രി​ക്കു​ക​യാ​ണ്.