ത​ട​സ​ങ്ങ​ള്‍ പ​ഴ​ങ്ക​ഥ; പ​ട​ക്ക​പ്പ​ല്‍ ഇ​നി തു​റ​മു​ഖ​ത്തി​നു സ്വ​ന്തം
Saturday, October 23, 2021 10:05 PM IST
ആ​ല​പ്പു​ഴ: അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ നാ​വി​ക സേ​ന​യു​ടെ പ​ട​ക്ക​പ്പ​ല്‍ പൈ​തൃ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി. നാ​വി​ക സേ​ന​യു​ടെ പ​ഴ​യ യു​ദ്ധ​ക്ക​പ്പ​ല്‍(​ഫാ​സ്റ്റ് അ​റ്റാ​ക്ക് ക്രാ​ഫ്റ്റ് (ഇ​ന്‍​ഫാ​ക്) ടി- 81) ​എ​ന്ന പ​ട​ക്ക​പ്പ​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് ആ​ല​പ്പു​ഴ ക​ട​പ്പു​റ​ത്തെ പ്ര​ത്യേ​ക പ്ലാ​റ്റ്ഫോ​മി​ല്‍ സ്ഥാ​പി​ച്ച​ത്.

വി​പു​ല​മാ​യ സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു ന​ട​പ​ടി​ക​ള്‍. എ.​എം. ആ​രി​ഫ് എം​പി, എം​എ​ല്‍​എ​മാ​രാ​യ എ​ച്ച്. സ​ലാം, പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി. ക​പ്പ​ല്‍ സ്ഥാ​പി​ക്കു​ന്ന​തു കാ​ണു​ന്ന​തി​ന് വ​ന്‍ ജ​നാ​വ​ലി​യും ക​ട​പ്പു​റ​ത്ത് എ​ത്തി​യി​രു​ന്നു. ക​പ്പ​ല്‍ പ്ലാ​റ്റ്ഫോ​മി​ല്‍ ഉ​റ​പ്പി​ച്ച നി​മി​ഷം ക​യ്യ​ടി​ച്ചും പ​ട​ക്കം പൊ​ട്ടി​ച്ചും ജ​നം ആ​ഘോ​ഷ​മാ​ക്കി.

തു​റ​മു​ഖ വ​കു​പ്പി​ലെ​യും മ​റ്റു വ​കു​പ്പ​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രും പൈ​തൃ​ക പ​ദ്ധ​തി പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 60 ട​ണ്‍ ഭാ​ര​മു​ള്ള ക​പ്പ​ല്‍ എ​റ​ണാ​കു​ള​ത്തു നി​ന്നും ജ​ല മാ​ർ​ഗം ത​ണ്ണീ​ര്‍​മു​ക്ക​ത്ത് എ​ത്തി​ച്ചു പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി റോ​ഡു​മാ​ര്‍​ഗം ആ​ല​പ്പു​ഴ​യി​ലേ​ക്കു കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്നു. സെ​പ്റ്റം​ബ​ര്‍ 25നാ​ണ് ത​ണ്ണീ​ര്‍ മു​ക്ക​ത്തു​നി​ന്നും പു​റ​പ്പെ​ട്ട​ത്.