മ​ഴ​വെ​ള്ളപ്പാച്ചി​ലി​ൽ ന​ക്ഷ​ത്ര ആ​മ​യും ഒ​ഴു​കി​യെ​ത്തി
Saturday, October 23, 2021 10:05 PM IST
ചെ​ങ്ങ​ന്നൂ​ർ: അ​പൂ​ർ​വ ഇ​ന​ത്തി​ൽ​പെ​ട്ട സം​ര​ക്ഷി​ത ജീ​വി​യാ​യ ന​ക്ഷ​ത്ര ആ​മ​യെ ചെ​ങ്ങ​ന്നൂ​രി​നു സ​മീ​പം മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ഒ​ഴു​കി​യെ​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡാ​യ പ്ര​യാ​ർ മു​ള്ളേ​ലി​ൽ എം.​സി. അ​ജ​യ​കു​മാ​റി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഇ​തി​നെ ക​ണ്ട​ത്.

മ​ഞ്ഞ നി​റ​ത്തി​ലു​ള്ള പു​റ​ന്തോ​ടി​ൽ ന​ക്ഷ​ത്ര അ​ട​യാ​ള​ത്തോ​ടു കൂ​ടി​യ ആ​മ​യെ അ​ജ​യ​കു​മാ​റി​ന്‍റെ ഭാ​ര്യ രാ​ജേ​ശ്വ​രി​യാ​ണ് ആ​ദ്യം ക​ണ്ട​ത്. സം​ശ​യം തോ​ന്നി​യ​തി​നാ​ൽ വാ​ർ​ഡ് മെ​മ്പ​ർ ജ​യി​ൻ ജി​നു​വി​നെ​യും ചെ​ങ്ങ​ന്നൂ​ർ പോ​ലി​സിനെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പ​മ്പ​യാ​റി​ന്‍റെ തീ​ര​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കി​ഴ​ക്ക​ൻ മ​ല​വെ​ള്ള​പ്പാ​ച്ച​ിലി​ൽ ആ​മ ഒ​ഴു​കി എ​ത്തി​യ​താ​വാം എ​ന്നാ​ണു നി​ഗ​മ​നം. ചെ​ങ്ങ​ന്നൂ​ർ എ​സ്ഐ നി​ധീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ്‌​സം​ഘം വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ശേ​ഷ​മാ​ണ് ജീ​വി ന​ക്ഷ​ത്ര ആ​മ​യാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. വ​നം​വ​കു​പ്പി​നു കൈ​മാ​റു​ന്ന​തു വ​രെ ആ​മ​യെ അ​ജ​യ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​നാ​ണു നി​ർ​ദേ​ശം.

മ​ഴ​വെ​ള്ള​ത്തോ​ടൊ​പ്പം അ​പ്ര​തീ​ക്ഷി​ത​മാ​യി വീ​ട്ടു​വ​ള​പ്പി​ൽ ഒ​ഴു​കി​യെ​ത്തി​യ വി​വി​ഐ​പിയാ​യ അ​തി​ഥി​യെ ബ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. അ​ജ​യ​കു​മാ​റും ഭാ​ര്യ​യു​മൊ​ക്കെ ന​ൽ​കു​ന്ന സ​സ്യ​ജാ​ല​ങ്ങ​ളും പൂ​ക്ക​ളു​മൊ​ക്കെ ന​ക്ഷ​ത്രആ​മ​ ഭ​ക്ഷ​ണ​മാ​ക്കു​ന്നു​ണ്ട്. പു​ല്ലു മേ​ഞ്ഞു ന​ട​ക്കാ​നാ​ണി​വ​യ്ക്ക് ഇ​ഷ്ടം.

വ​ലി​പ്പം 20 സെ​ന്‍റിമീ​റ്റ​ർ- 30 സെ​ന്‍റിമീ​റ്റ​റും പ​ര​മാ​വ​ധി തു​ക്കം 1.3 കി​ലോ​ഗ്രാം മുതൽ 2.2 കി​ലോ​ഗ്രാം വരെയാണ് ഉ​ണ്ടാ​കു​ക. മ​ണി​ക്കൂ​റി​ൽ 0.05 കി​ലോ​മീ​റ്റ​ർ സ​ഞ്ചാ​ര​വേ​ഗ​മു​ള്ള ഈ ​ആ​മ​യ്ക്ക് 30-80 വ​ർ​ഷം വ​രെ ആ​യു​സു​ണ്ടാ​വും. ധാ​രാ​ള​മാ​യി വേ​ട്ട​യാ​ട​പ്പെ​ടു​ന്ന​തി​നാ​ൽ സം​ര​ക്ഷി​ത ജീ​വി​യാ​ണ്. പ​റ​വ​ക​ളും പാ​മ്പും മ​നു​ഷ്യ​നു​മെ​ല്ലാം ഇ​വ​യു​ടെ ശ​ത്രു​ക്ക​ളാ​ണ്. പ​ച്ച, ക​റു​പ്പ് , ത​വി​ട്ട്, മ​ഞ്ഞ മു​ത​ലാ​യ നി​റ​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്നു.