സ്ഥ​ലം കൈ​മാ​റ​ണം
Saturday, October 23, 2021 10:05 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത 66നു​വേ​ണ്ടി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രെ​യും റ​വ​ന്യൂ ഇ​ന്‍​സ്‌​പെ​ക്ട​റെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി സ്പെ​ഷ​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (എ​ല്‍​എ- എ​ന്‍​എ​ച്ച്) അ​റി​യി​ച്ചു. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​ത് അ​റി​യി​ച്ച് എ​ല്ലാ ഭൂ​ഉ​ട​മ​ക​ള്‍​ക്കും വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ മു​ഖേ​ന നേ​ര​ത്തേ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. സ്‌​പെ​ഷ​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ നോ​ട്ടീ​സ് ന​ല്‍​കി 60 ദി​വ​സം ക​ഴി​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തു​മ്പോ​ള്‍ സ്ഥ​ലം വി​ട്ടു ന​ല്‍​കാ​ന്‍ ഭൂ​വു​ട​മ​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്നും അ​സ​ല്‍ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഭൂ​വു​ട​മ​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കു തു​ക അ​ടി​യ​ന്ത​ര​മാ​യി കൈ​മാ​റു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും സ്‌​പെ​ഷ​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.