മ​ണ്ണ​ഞ്ചേ​രി​യി​ൽ മു​ട്ട​ക്കോ​ഴി​ക​ളെ കൊ​ന്നൊ​ടു​ക്കി തെ​രു​വു​നാ​യ്ക്ക​ൾ
Saturday, October 23, 2021 10:02 PM IST
മു​ഹ​മ്മ: മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 21-ാം വാ​ർ​ഡ് പ​ന​മൂ​ട് ജം​ഗ്ഷ​നു സ​മീ​പം ഇ​ട​ത്തി​ണ്ണ​യി​ൽ നി​ഷാ​ദി​ന്‍റെ ‌ മു​ട്ട​ക്കോ​ഴി​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ കൊ​ന്നൊ​ടു​ക്കി. ഉ​പ​ജീ​വ​ന​ത്തി​നാ​യി കൂ​ടു​കെ​ട്ടി വ​ള​ർ​ത്തി​യി​രു​ന്ന മു​ട്ട​ക്കോ​ഴി​ക​ളെ​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി​ തെ​രു​വു​നാ​യ്ക്ക​ളു​ടെ കൂ​ട്ട​മെ​ത്തി കൂ​ട് ത​ക​ർ​ത്ത് കൊ​ന്നൊ​ടു​ക്കി​യ​ത്. 125-ഓ​ളം മു​ട്ട​ക്കോ​ഴി​ക​ളെ​യാ​ണ് വ​ള​ർ​ത്തി​യി​രു​ന്ന​ത്. ഏ​റി​യ​പ​ങ്കിനെ​യും കൊ​ന്നൊ​ടു​ക്കി. പാ​തി​രാ​ത്രി ആ​യ​തി​നാ​ൽ വീ​ട്ടു​കാ​ർ അ​റി​ഞ്ഞു​മി​ല്ല.
ര​ണ്ടു​മാ​സം മു​ന്പും തെ​രു​വു​നാ​യ്ക്ക​ൾ കൂ​ടു​ത​ക​ർ​ത്ത് 55 മു​ട്ട​ക്കോ​ഴി​ക​ളെ കൊ​ന്നൊ​ടു​ക്കി​യി​രു​ന്നു. ക​ർ​ഷ​ക​നാ​യ നി​ഷാ​ദ് എ​ട്ടു​വ​ർ​ഷ​ത്തോ​ള​മാ​യി ഏ​ഴോ​ളം പ​ശു​ക്ക​ളെ​യും കോ​ഴി​ക​ളെ​യും വ​ള​ർ​ത്തി​യാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്. അ​ന്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് തെ​രു​വുനാ​യ്ക്കളു​ടെ ശ​ല്യം മൂ​ലം സം​ഭ​വി​ച്ച​തെ​ന്ന് നി​ഷാ​ദ് പ​റ​ഞ്ഞു.